ദേശീയം

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള സര്‍വീസ് വൈകും; ജൂലായ് 21വരെ സര്‍വീസ് ഇല്ലെന്ന് ഇത്തിഹാദ്

സമകാലിക മലയാളം ഡെസ്ക്


അബുദാബി: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള യാത്രാ വിമാന സര്‍വീസ് വൈകും. ജുലൈ 21 വരെ യാത്രാ വിമാന സര്‍വ്വീസുണ്ടാകില്ലെന്ന് ഇത്തിഹാദ് എയര്‍വേസ്. 

ഒരു യാത്രക്കാരന്റെ ചോദ്യത്തിനാണ് ഇത്തിഹാദ് എയര്‍വേസിന്റെ ഈ മറുപടി. യാത്രാവിലക്ക് പിന്‍വലിച്ചിട്ടില്ലെന്നും, ജുലൈ 21 വരെ സര്‍വീസ് ഉണ്ടാകില്ലെന്നും ഇത്തിഹാദ് ട്വിറ്ററിലൂടെ അറിയിച്ചു

അതേസമയം ജുലൈ ഏഴ് മുതല്‍ ഇന്ത്യയില്‍ നിന്ന് ദുബായിലേക്ക് സര്‍വീസ് നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍ അറിയിച്ചു. യുഎഇ ഗവ.വകുപ്പുകളില്‍ നിന്ന് ഇതിനായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്കും അനുമതിക്കുമായി കാത്തിരിക്കുകയാണെന്ന് ഒരു യാത്രക്കാരന്റെ ചോദ്യത്തിന് മറുപടിയായി എമിറേറ്റ്സ് ട്വിറ്ററിലൂടെ വ്യക്തമാക്കി.  വൈകാതെ ഇതുസംബന്ധമായി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും എയര്‍ലൈന്‍ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

'തെരഞ്ഞെടുപ്പ് ഫണ്ട് ചില മണ്ഡലം പ്രസിഡന്‍റുമാര്‍ മുക്കി, ഒരാളെയും വെറുതെ വിടില്ല'

ചാർളി അമ്മയായി; ആറ് കുഞ്ഞുങ്ങൾ: മൈസൂരുവിലേക്ക് ഓടിയെത്തി രക്ഷിത് ഷെട്ടി: വിഡിയോ

പലതവണ മുഖത്തടിച്ചു; നെഞ്ചിലും അടിവയറ്റിലും ചവിട്ടി; മുറിയിലൂടെ വലിച്ചിഴച്ചു; എഫ്‌ഐആറിലെ വിശദാംശങ്ങള്‍ പുറത്ത്

വര്‍ക്ക് പെര്‍മിറ്റ് കാലാവധി നീട്ടണം, നാടുകടത്തല്‍ ഭീഷണി; കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം, വിഡിയോ