ദേശീയം

പ്രേതങ്ങള്‍ കൂട്ടത്തോടെ കൊല്ലാന്‍ വരുന്നു; പരാതിയുമായി യുവാവ് പൊലീസ് സ്റ്റേഷനില്‍; കേസ് എടുത്തു

സമകാലിക മലയാളം ഡെസ്ക്

വഡോദര: ഒരുകൂട്ടം പ്രേതങ്ങള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്ന യുവാവിന്റെ പരാതിയില്‍ ഗുജറാത്ത് പൊലീസ് കേസ് എടുത്തു. 
 ജംബുഖോഡ പൊലീസാണ് യുവാവിന്റെ പരാതിയില്‍ രണ്ട് പ്രേതങ്ങള്‍ക്കെതിരെ കേസെടുത്തത്. 35കാരനാണ് പൊലീസില്‍ പരാതി നല്‍കിയത്. തന്റെ ജീവന്‍ രക്ഷിക്കണമെന്നും യുവാവ് പൊലീസിനോട് അപേക്ഷിച്ചു. 

ഞായറാഴ്ചയാണ് സംഭവം. യുവാവ് മാനസിക രോഗിയാണെന്നും അയാളെ ആശ്വസിപ്പിക്കാനുമാണ് കേസെടുത്തതെന്നും പൊലീസ് പറഞ്ഞു. താന്‍ ഫാമില്‍ ജോലി ചെയ്യുമ്പോഴാണ് പ്രേതങ്ങള്‍ തന്നെ സമീപിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി യുവാവ് പരാതിയില്‍ പറഞ്ഞു.  മാനസിക രോഗിയായ യുവാവ് കഴിഞ്ഞ 10 ദിവസമായി മരുന്ന് കഴിച്ചിരുന്നില്ല. തുടര്‍ന്നാണ് അസ്വസ്ഥത പ്രകടിപ്പിച്ചത്.

കൃത്യമായി മരുന്ന് കഴിക്കാനും പൊലീസ് യുവാവിനെ ഉപദേശിച്ചു. യുവാവിന്റെ ബന്ധുക്കളാണ് മാനസിക രോഗത്തെക്കുറിച്ച് പൊലീസിനോട് പറഞ്ഞത്. യുവാവിന്റെ അസ്വഭാവികമായ പെരുമാറ്റത്തെ തുടര്‍ന്നാണ് പൊലീസ് ബന്ധുക്കളെ ബന്ധപ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി