ദേശീയം

ആയുധങ്ങള്‍ പിടിച്ചെടുക്കാന്‍ ഒളിയിടത്തില്‍ കൊണ്ടുപോയി, ഏറ്റുമുട്ടല്‍; ലഷ്‌കര്‍ കമാന്‍ഡറെ സുരക്ഷാ സേന വധിച്ചു

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ലഷ്‌കര്‍ എ തയ്ബ കമാന്‍ഡറെയും മറ്റൊരു ഭീകരനെയും സുരക്ഷാ സേന വധിച്ചു. ഏറ്റുമുട്ടലിനിടെയാണ് ഇവരെ വധിച്ചതെന്ന് ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു.

ശ്രീനഗര്‍ ജില്ലയില്‍ പരിംപോര മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ലഷ്‌കര്‍ കമാന്‍ഡര്‍ നദീം അബ്രാറാണ് കൊല്ലപ്പെട്ടത്. ഇന്നലെ ഇയാളെ സുരക്ഷാ സേന പിടികൂടിയിരുന്നു. തുടര്‍ന്ന് ആയുധങ്ങള്‍ പിടിച്ചെടുക്കുന്നതിന്് ഒളിയിടത്തിലേക്ക് കൊണ്ടുപോകുന്നതിനിടെ കൂട്ടാളി വെടിയുതിര്‍ത്തു. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് ഇരുവരെയും വധിച്ചതെന്ന് ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു. ആയുധങ്ങള്‍ കണ്ടെടുത്തതായി സുരക്ഷാ സേന അറിയിച്ചു.

നിരവധി ഭീകരാക്രമണ കേസുകളില്‍ പങ്കാളിയാണ് നദീം അബ്രാര്‍. ഹൈവേയില്‍ ഭീകരര്‍ ആക്രമണത്തിന് പദ്ധതിയിടുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ വാഹന പരിശോധന ശക്തമാക്കി. അതിനിടെ പിന്‍സീറ്റിലിരുന്ന നദീം ഗ്രനേഡ് ആക്രമണത്തിന് മുതിര്‍ന്നു. സുരക്ഷാസേന അതിവിദഗ്ധമായി നദീമിനെ പിടികൂടി. തുടര്‍ന്ന് സുരക്ഷാ സേന ചോദ്യം ചെയ്യുന്നതിനിടെ, ആയുധങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തെ കുറിച്ച് വിവരം ലഭിച്ചു. തുടര്‍ന്ന് നദീമിനെയും കൂട്ടി ഒളിയിടത്തിലേക്ക് പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്. ഒളിയിടത്തില്‍ കൂട്ടാളി ഉള്ള കാര്യം നദീം മറച്ചുവെച്ചതായി സുരക്ഷാ സേന പറയുന്നു. തുടര്‍ന്ന്് നടന്ന ഏറ്റുമുട്ടലില്‍ ഇരുവരെയും വധിച്ചതായി സുരക്ഷാ സേന അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍