ദേശീയം

ഇന്ത്യക്ക് അഭിമാനമായി ഒന്‍പതുകാരി; കിളിമഞ്ചാരോ കൊടുമുടി കീഴടക്കി, 5681 മീറ്ററിന്റെ നെറുകയില്‍ 

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ഇന്ത്യക്ക് അഭിമാനമായി ആന്ധ്രാപ്രദേശ് സ്വദേശിനിയായ ഒന്‍പത് വയസുകാരി ആഫ്രിക്കയിലെ കിളിമഞ്ചാരോ കീഴടക്കി. ആഫ്രിക്കയിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയാണ് കിളിമഞ്ചാരോ. ടാന്‍സാനിയയിലാണ് ഈ കൊടുമുടി.

ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ സ്വദേശിനിയായ റിത്വിക ശ്രീയാണ് കിളിമഞ്ചാരോ കീഴടക്കിയ രണ്ടാമത്തെ ഏറ്റവും പ്രായം കുറഞ്ഞ പെണ്‍കുട്ടി. അതേസമയം ഏഷ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പെണ്‍കുട്ടി എന്ന വിശേഷണം ഇനി റിത്വികയ്ക്ക് അവകാശപ്പെട്ടതാണ്. അച്ഛനൊപ്പമാണ് പെണ്‍കുട്ടി ചരിത്രം കുറിച്ചത്. 

കടല്‍നിരപ്പില്‍ നിന്ന് 5681 മീറ്റര്‍ ഉയരത്തിലുള്ള ഗില്‍മാന്‍സ് പോയന്റാണ് റിത്വിക കീഴടക്കിയത്. അനന്തപൂര്‍ ജില്ലാ കലക്ടര്‍ റ്വിതികയെ അഭിനന്ദിച്ചു. റിത്വികയുടെ അച്ഛന്‍ ക്രിക്കറ്റ് കോച്ചാണ്. തെലങ്കാനയില്‍ റോക്ക് ക്ലൈംബിങ് സ്‌കൂളിലാണ് 9 വയസുകാരി പരിശീലനം നേടിയത്. ലഡാക്കില്‍ വിദഗ്ധ പരിശീലനവും ലഭിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

മൂന്ന് ഭാവത്തിൽ അജിത്തിന്റെ മാസ് അവതാരം: 'ഗുഡ് ബാഡ് അഗ്ലി' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

കിര്‍ഗിസ്ഥാനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ വിദേശികള്‍ക്ക് നേരെ ആക്രമണം,ആശങ്ക

ഒറ്റ ദിവസം 83 ലക്ഷം രൂപയുടെ വഴിപാട്: ഗുരുവായൂരിൽ റെക്കോർഡ് വരുമാനം

അഭിഷേക് ശര്‍മ തിളങ്ങി; പഞ്ചാബിനെതിരെ ഹൈദരാബാദിന് നാല് വിക്കറ്റ് ജയം