ദേശീയം

അടുത്ത വര്‍ഷം ബൂത്തിലേക്ക്; പ്രശാന്ത് കിഷോറിനെ മുഖ്യ ഉപദേശകനാക്കി ക്യാപ്റ്റന്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 2022ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി പ്രശാന്ത് കിഷോര്‍ തന്ത്രങ്ങള്‍ മെനയും. കിഷോറിനെ മുഖ്യഉപദേശകനായി നിയമിച്ചതായി മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അറിയിച്ചു. കാബിനറ്റ് പദവിയോടെയാണ് പ്രശാന്ത് കിഷോറിന്റെ നിയമനം.

'എന്റെ മുഖ്യ ഉപദേഷ്ടാവായി പ്രശാന്ത് കിഷോര്‍ തന്നോടൊപ്പം ചേര്‍ന്നുവെന്നതില്‍ സന്തോഷമുണ്ടെന്നും, പഞ്ചാബിലെ ജനങ്ങളുടെ നന്മയ്ക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായും അമരീന്ദര്‍ ട്വീറ്ററില്‍ കുറിച്ചു. 

അടുത്തവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് ആയിതനാല്‍ വികസനമെന്നത് ഏറെ പ്രധാനമാണ്. 2017ലെ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചതും പ്രശാന്ത് കിഷോറായിരുന്നു. അന്ന് 117 സീറ്റില്‍ 77 ഇടത്ത് ജയിച്ച് കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയിരുന്നു. 

പശ്ചിമബംഗാളില്‍ മമതാ ബാനര്‍ജിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തന്ത്രങ്ങള്‍ മെനയുന്നത്. 2014ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിജയത്തോടെയാണ് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ എന്ന നിലയില്‍ ദേശീയ രാഷ്ട്രീയത്തിന് പ്രശാന്ത് പരിചിതനായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''