ദേശീയം

വീട്ടുവളപ്പിലേക്ക് തുപ്പി; 'കോവിഡ് പരത്തുന്നു'; അയല്‍വാസികള്‍ തമ്മില്‍ ഏറ്റുമുട്ടി; കേസ്‌

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും ഉയരുന്നതിനിടെ , വൈറസ് ബാധ ഭയന്ന് അഹമ്മദാബാദിലെ രണ്ടിടങ്ങളില്‍ അയല്‍ക്കാര്‍ തമ്മില്‍ ഏറ്റുമുട്ടി. ശനിയാഴ്ചയാണ് സംഭവം. 

തുപ്പുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ആശാപ്രവര്‍ത്തകയായ ബിജാല്‍ പട്‌നിയെ അല്‍വാസികളായ മൂന്ന് പേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. പട്‌നി വീടും പരിസരവും വൃത്തിയാക്കുന്നതിനിടെ അയല്‍വാസിയായ സ്ത്രീ ഇവരുടെ മുറ്റത്ത് വീട്ട് മുറ്റത്ത് തുപ്പിയത് ആശാവര്‍ക്കര്‍ ചോദ്യം ചെയ്തിരുന്നു.
തുടര്‍ന്നാണ് കൂട്ടമായി മര്‍ദ്ദിച്ചത്.‌

തുപ്പുന്നത് മാരകമായ വൈറസ് ബാധയ്ക്ക് കാരണമാകുമെന്നായിരുന്നു ഇവരുടെ വാദം. ഇതേതുടര്‍ന്ന്  ഇരുവരും തമ്മിലുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. അയല്‍വാസിയും അവരുടെ മകനും മരുമകളും ചേര്‍ന്ന് കല്ലും ബാറ്റും ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ചെന്ന് ആരോപിച്ച്  ആശാവര്‍ക്കര്‍ പൊലീസില്‍  പരാതി നല്‍കി. ബഹളം കേട്ട് ഓടിയെത്തിയ മറ്റ അയല്‍ക്കാരാണ് തന്നെ രക്ഷിച്ചതെന്നും പരാതിയില്‍ പറയുന്നു. 

നഗരത്തിലെ മറ്റൊരിടത്തും തുപ്പിയതിനെ തുടര്‍ന്ന് അയല്‍വാസികള്‍ തമ്മില്‍ ഏറ്റുമുട്ടി. വീടിന് മുന്നില്‍ തുപ്പിയെന്ന് പറഞ്ഞ് അയല്‍വാസിയും മകനും തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നെന്ന് നാല്‍പ്പത്തിയെട്ടുകാരനായ നിതിന്‍ ബാരോട്ട് പറഞ്ഞു. മര്‍ദ്ദനത്തില്‍ ഇയാള്‍ക്ക് നിരവധി ഭാഗങ്ങളില്‍ പൊട്ടലുണ്ടായതായും ബന്ധുക്കള്‍ ആരോപിക്കുന്നു. രണ്ട്് സംഭവങ്ങളിലും അന്വേഷണം ആരംഭിച്ചതായി പൊലീസ് പറ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു