ദേശീയം

ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടെണ്ണല്‍ ഇന്ന് ; പ്രതീക്ഷയോടെ പാര്‍ട്ടികള്‍

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ് : ഗുജറാത്തിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. 81 മുനിസിപ്പാലിറ്റി, 31 ജില്ലാ പഞ്ചായത്ത്, 231 ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലായി 8,235 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഫെബ്രുവരി 28നു നടന്ന തെരഞ്ഞെടുപ്പില്‍ 60.26 ശതമാനം പേരാണ് വോട്ടു രേഖപ്പെടുത്തിയത്. 

സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളില്‍ 58.82 ശതമാനവും, ജില്ലാപഞ്ചായത്തുകളില്‍ 65.80 ശതമാനവും ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 66.60 ശതമാനവുമായിരുന്നു പോളിങ്. ഗോത്രവര്‍ഗക്കാര്‍ക്കു ആധിപത്യമുള്ള പഞ്ചമഹല്‍, ചോട്ടാ ഉദെപൂര്‍ മേഖലകളില്‍ നാട്ടുകാര്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ