ദേശീയം

പോത്ത് മോഷ്ടാവെന്ന് കരുതി മാനസിക വൈകല്യമുള്ള യുവാവിനെ നാട്ടുകാര്‍ അടിച്ചുകൊന്നു

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പോത്ത് മോഷ്ടാവെന്ന് കരുതി മാനസിക വൈകല്യമുള്ള യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് അടിച്ചുകൊന്നു.സംഭവത്തില്‍ യുവാവിന്റെ കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. മൂന്ന് പേരെ അറസ്റ്റ് ചെയ്തായി പൊലീസ് അറിയിച്ചു.

ഇറ്റാവ ജില്ലയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. 43വയസുള്ള നേത്രപാല്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. മാതാപിതാക്കളുടെ ഏക മകനാണ് നേത്രപാല്‍. ചൊവ്വാഴ്ച വൈകീട്ട് മുതല്‍ നേത്രപാലിനെ കാണാതായതായി കുടുംബം പറയുന്നു. രാത്രി വൈകിയ വേളയില്‍ യുവാവിന്റെ കൊലപാതകത്തില്‍ പ്രതികളില്‍ ഒരാളായ ബ്രിജേഷിന്റെ പശു തൊഴുത്തില്‍ നേത്രപാല്‍ എത്തി. 

സംശയാസ്പദമായ നിലയില്‍ യുവാവിനെ കണ്ട നാട്ടുകാര്‍ ചോദ്യം ചെയ്തു. കൃത്യമായി ഉത്തരം പറയാന്‍ കഴിയാതെ വന്നതോടെ, പോത്തിനെ മോഷ്ടിക്കാന്‍ എത്തിയതാണ് എന്ന് നാട്ടുകാര്‍ കരുതി. തുടര്‍ന്ന് അടിച്ച് താഴെയിട്ട നേത്രപാലിനെ നാട്ടുകാര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. പിറ്റേന്ന് രാവിലെ നാട്ടുകാരില്‍ ചിലര്‍ പൊലീസിനെ വിവരം അറിയിച്ചു. നേത്രപാലിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ