ദേശീയം

അയല്‍വാസിക്ക് ഭാര്യയോട് കടുത്ത പ്രണയം, ഭര്‍ത്താവ് മര്‍ദ്ദിച്ചു; പിഞ്ചുകുഞ്ഞുങ്ങളെ കഴുത്തുമുറിച്ച് കൊന്ന് പ്രതികാരം, യുവാവ് ജീവനൊടുക്കി

സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഡ്: പഞ്ചാബില്‍  ആറും എട്ടും വയസ് പ്രായമുള്ള ആണ്‍കുട്ടികളെ അയല്‍വാസി കഴുത്തുമുറിച്ച് കൊന്നു. കുട്ടികളുടെ അമ്മയെ അയല്‍വാസി പ്രണയിച്ചിരുന്നതായി പൊലീസ് പറയുന്നു. സംഭവത്തിന് പിന്നാലെ അയല്‍വാസി ജീവൊടുക്കി.

ലുധിയാനയില്‍ ശനിയാഴ്ചയാണ് സംഭവം.  ആറു വയസുള്ള മനീഷിനെയും എട്ട് വയസുള്ള രജനീഷിനെയുമാണ് കൊലപ്പെടുത്തിയത്. കുട്ടികളെ രണ്ടുപേരെയും യുവാവ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഈസമയത്ത് കുട്ടികളുടെ അമ്മ വീട്ടുജോലി ചെയ്യുകയായിരുന്നു. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് കുട്ടികളുടെ കഴുത്തുമുറിച്ച് കൊന്നതെന്ന് പൊലീസ് പറയുന്നു.

ഈ ആയുധം ഉപയോഗിച്ച് തന്നെ സ്വയം ഗുരുതരമായി മുറിവേല്‍പ്പിച്ച ശേഷമാണ് യുവാവ് തൂങ്ങിമരിച്ചതെന്ന് പൊലീസ് പറയുന്നു. കുട്ടികളെ ഉടന്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  യുവാവിന് മാത്രമാണ് കുട്ടികളുടെ അമ്മയോട് പ്രണയം ഉണ്ടായിരുന്നത്. തിരിച്ച് ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറയുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് ഇക്കാര്യം പറഞ്ഞ് കുട്ടികളുടെ അച്ഛന്‍ യുവാവിനെ മര്‍ദ്ദിച്ചിരുന്നു. ഇതാകാം പ്രകോപനത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍