ദേശീയം

ആകാശംമുട്ടെയുള്ള മരത്തിലേക്ക് അതിവേഗം പാഞ്ഞുകയറി കരിമ്പുലി; അമ്പരന്ന് വിനോദസഞ്ചാരികള്‍ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

രിമ്പുലി അനായാസമായി മരത്തില്‍ കയറുന്നതിന്റെ വീഡിയോ വൈറലാകുന്നു. ജംഗിള്‍ സഫാരിക്ക് വന്ന വിനോദസഞ്ചാരികളെ സാക്ഷിയാക്കിയാണ് കരിമ്പുലി മരത്തില്‍ ഞൊടിയിടയില്‍ കയറിയത്.

സുശാന്ത നന്ദ ഐഎഫ്എസ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. നടന്നുവരുന്ന കരിമ്പുലി നിമിഷ നേരം കൊണ്ട് മരത്തിന്റെ മുകളില്‍ എത്തുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ഈ സമയത്ത് ജംഗിള്‍ സഫാരി കാണാന്‍ എത്തിയ വിനോദ സഞ്ചാരികള്‍ വണ്ടിയില്‍ ഇരിക്കുന്നത് കാണാം.

കാനനപാതയോട് ചേര്‍ന്നുള്ള മരത്തിലാണ് കരിമ്പുലി അതിവേഗത്തില്‍ മുകളില്‍ എത്തിയത്. ജംഗിള്‍ സഫാരിക്ക് വന്ന വിനോദ സഞ്ചാരികളെയും വഹിച്ച് കൊണ്ടുള്ള വാഹനം നിര്‍ത്തിയിട്ടിരിക്കുന്നത് കാണാം. വാഹനത്തില്‍ ഇരിക്കുന്നത് പോലും ഒട്ടും സുരക്ഷിതമല്ല എന്ന സൂചന നല്‍കുന്നതാണ് കരിമ്പുലിയുടെ അതിവേഗത്തിലുള്ള മരത്തിലേക്കുള്ള പാഞ്ഞുക്കയറ്റം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ