ദേശീയം

13കാരി കൂട്ടബലാത്സംഗത്തിന് ഇരയായി; കേസ് കൊടുത്ത് രണ്ടുദിവസത്തിന് ശേഷം അച്ഛന്‍ വാഹനാപകടത്തില്‍ മരിച്ചു, ദുരൂഹത

സമകാലിക മലയാളം ഡെസ്ക്

കാന്‍പൂര്‍: ഉത്തര്‍പ്രദേശില്‍ 13കാരി കൂട്ട ബലാത്സംഗത്തിന് ഇരയായ സംഭവം നടന്ന് രണ്ടുദിവസത്തിന് ശേഷം അച്ഛന്‍ വാഹനാപകടത്തില്‍ മരിച്ചു. പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്കായി പ്രവേശിപ്പിച്ച ആശുപത്രിയുടെ മുന്നിലാണ് അച്ഛന്‍ വാഹനാപകടത്തില്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കാന്‍പൂരില്‍ ഇന്ന് രാവിലെയാണ് സംഭവം. രണ്ടുദിവസം മുന്‍പാണ് മൂന്ന് പേര്‍ ചേര്‍ന്ന് 13കാരിയെ ബലാത്സംഗത്തിന് ഇരയാക്കിയത്. സംഭവത്തിന് പിന്നാലെ കേസ് ഒതുക്കിതീര്‍ക്കാന്‍ പൊലീസ് പ്രതികളുമായി ഗൂഢാലോചന നടത്തുന്നതായി പെണ്‍കുട്ടിയുടെ കുടുംബക്കാര്‍ ആരോപിച്ചിരുന്നു. പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് പ്രതിയുടെ കുടുംബക്കാര്‍ നിരന്തരം ഭീഷണിപ്പെടുത്തുകയാണ്. പൊലീസ് പ്രതികളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തുന്നതായും കുടുംബക്കാര്‍ ആരോപിക്കുന്നു. ഇതിന് പിന്നാലെയാണ്  പെണ്‍കുട്ടിയുടെ അച്ഛന്‍ വാഹനാപകടത്തില്‍ മരിച്ചത്. 

പ്രതി ഗോലു യാദവിന്റെ അച്ഛന്‍ ഉത്തര്‍പ്രദേശ് പൊലീസ് സബ് ഇന്‍സ്‌പെക്ടറായി ജോലി ചെയ്യുകയാണ്. പ്രതികളെ രക്ഷിക്കാന്‍ പൊലീസ് ഗൂഢാലോചന നടത്തുന്നതായാണ് പെണ്‍കുട്ടിയുടെ കുടുംബക്കാരുടെ മുഖ്യ ആരോപണം. തന്റെ മകനെ കൊന്നതാണെന്ന് വാഹനാപകടത്തില്‍ മരിച്ചയാളുടെ അച്ഛന്‍ ആരോപിച്ചു.  പൊലീസ് ഗൂഢാലോചന നടത്തിയതായും അദ്ദേഹം ആരോപിച്ചു.

പെണ്‍കുട്ടിയുടെ മെഡിക്കല്‍ പരിശോധന പുരോഗമിക്കുന്നതിനിടെ, ചായ കുടിക്കാന്‍ പുറത്തിറങ്ങിയ സമയത്താണ് വാഹനാപകടം ഉണ്ടായത്. ഉടന്‍ തന്നെ കാന്‍പൂര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ കുടുംബാംഗങ്ങള്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിക്ക് നേരെയുള്ള കൂട്ടബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ എന്നി അച്ഛന്റെ പരാതികളില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി