ദേശീയം

ബിജെപിയില്‍ ചേര്‍ന്നു, ദിവസങ്ങള്‍ക്കുള്ളില്‍ മിഥുന്‍ ചക്രബര്‍ത്തിക്ക് വൈ പ്ലസ് കാറ്റഗറി സുരക്ഷ

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ബിജെപിയില്‍ എത്തിയതിന് പിന്നാലെ മുതിര്‍ന്ന ചലച്ചിത്രതാരം മിഥുന്‍ ചക്രബര്‍ത്തിക്ക് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. നന്ദിഗ്രാമില്‍ വച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് നേരെ ആ്ക്രമണം ഉണ്ടായതിന് പി്ന്നാലെയാണ് മിഥുന്‍ ച്ക്രബര്‍ത്തിക്ക് സുരക്ഷ വര്‍ധിപ്പിച്ചത്.

ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി പങ്കെടുത്ത റാലിയില്‍ ആയിരങ്ങളെ സാക്ഷിയാക്കിയായിരുന്നു മിഥുന്‍ ചക്രബര്‍ത്തിയുടെ ബിജെപി പ്രവേശനം. ചക്രബര്‍ത്തിയുടെ ആരാധക പിന്തുണ വോട്ടാക്കി മാറ്റാമെന്ന കണക്കുക്കൂട്ടലിലാണ് ബിജെപി. 

 പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തിയ ചക്രബര്‍ത്തി മോദിയുമായി വേദി പങ്കിടാന്‍ സാധിച്ചത് സ്വപ്ന തുല്യമായ കാര്യമാണെന്ന് പറയുകയും ചെയ്തു. 'എന്നെ കണ്ട് വിഷമില്ലാത്ത സര്‍പ്പമാണെന്ന് കരുതേണ്ട, ഞാനൊരു മൂര്‍ഖനാണ്, ഒരൊറ്റ കൊത്തില്‍ നിങ്ങള്‍ പടമാകും'' തുടങ്ങിയ തന്റെ സൂപ്പര്‍ ഹിറ്റ് ഡയലോഗുകള്‍ സദസില്‍ അവതരിപ്പിച്ചാണ് പാര്‍ട്ടി പ്രവര്‍ത്തകരെ അദ്ദേഹം കയ്യിലെടുത്തത്.

മുന്‍പ് ഇടത് പക്ഷത്ത് സജീവമായിരുന്ന ചക്രബര്‍ത്തി പിന്നീട് തൃണമൂലില്‍ ചേര്‍ന്നെങ്കിലും ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം രാജിവക്കുകയായിരുന്നു. വര്‍ഷങ്ങളോളം രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍നിന്നു വിട്ടുനിന്ന ശേഷമാണ് അദ്ദേഹം ബിജെപിയിലെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ