ദേശീയം

നായ്ക്കളെ പ്രലോഭിപ്പിച്ച് ഒറ്റപ്പെട്ട സ്ഥലത്ത് കൊണ്ടുപോകും; 65കാരന്‍ പ്രകൃതിവിരുദ്ധ പീഡനത്തിന് അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ നായ്ക്കളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ 65കാരന്‍ അറസ്റ്റില്‍. നായ്ക്കളെ പ്രലോഭിപ്പിച്ച് ഒറ്റപ്പെട്ട സ്ഥലത്ത് കൊണ്ടുപോയാണ് ഇയാള്‍ പീഡനത്തിന് ഇരയാക്കിയതെന്ന് പൊലീസ് പറയുന്നു.

മുംബൈയിലാണ് സംഭവം. പച്ചക്കറി വില്‍പ്പനക്കാരനായ അഹമ്മദാണ് പിടിയിലായത്. ഇയാള്‍ നായ്ക്കളെ പീഡിപ്പിക്കുന്നതിന്റെ വീഡിയോ സഹിതം മുംബൈ മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് നടപടി. നായ്ക്കളെ പ്രലോഭിപ്പിച്ച് ഒറ്റപ്പെട്ട സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിക്കുന്ന രംഗങ്ങളാണ് വീഡിയോയുടെ ഉള്ളടക്കം.

ഒരു കുറ്റബോധവുമില്ലാതെയാണ് പ്രതി പിന്നീട് പെരുമാറിയതെന്ന് സന്നദ്ധ സംഘടന പ്രവര്‍ത്തകന്‍ വിജയ് മോഹനി പറഞ്ഞു. മൃഗങ്ങളെ പോറ്റുന്ന താന്‍, ചില സമയങ്ങളില്‍ അവയെ പീഡിപ്പിച്ചു എന്നുവരാം എന്നാണ് പ്രതി പൊലീസിന് നല്‍കിയ മറുപടി എന്ന് വിജയ് മോഹനി പറയുന്നു. പ്രകൃതിവിരുദ്ധ പീഡനം, മൃഗങ്ങളോടുള്ള ക്രൂരത തുടങ്ങി വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് പ്രതിക്കെതിരെ കേസെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത