ദേശീയം

മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം അതിരൂക്ഷം; പത്ത് ജില്ലകളിൽ രാത്രി കർഫ്യൂ, ലോക്ഡൗൺ നിയന്ത്രണങ്ങൾ കടുപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ  ലോക്ഡൗൺ അടക്കമുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ തീരുമാനം. സംസ്ഥാനത്തെ പത്ത് ജില്ലകളിലാണ് കോവിഡ് വീണ്ടും രൂക്ഷമായിരിക്കുന്നത്. ഇവിടങ്ങളിൽ പലയിടത്തും രാത്രി കർഫ്യൂവും ലോക്ഡൗണും ഏർപ്പെടുത്തിയിട്ടുണ്ട്.

പർഭാനി ജില്ലയിൽ വെള്ളിയാഴ്ച മുതൽ രാത്രികാല ലോക്ഡൗൺ ഏർപ്പെടുത്തി. രാത്രി 12 മുതൽ രാവിലെ ആറ് വരെയാണ് ലോക്ഡൗൺ. മാർച്ച് 12 മുതൽ 22 വരെ പനവേൽ, നവി മുംബൈ, എന്നിവിടങ്ങളിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. പർഭാനി ജില്ലയിൽ വെള്ളിയാഴ്ച മുതൽ രാത്രി 12മുതൽ പുലർച്ചെ ആറുമണിവരെ കർഫ്യൂ ഏർപ്പെടുത്തി. അകോലയിൽ രാത്രി എട്ട് മുതൽ പുലർച്ചെ ആറ് വരെയും കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്.

വ്യാഴാഴ്ച മഹാരാഷ്ട്രയിൽ കോവിഡ് കേസുകൾ 15000 കവിഞ്ഞിരുന്നു. ഇതോടെ സംസ്ഥാനത്ത് മിനി ലോക്ഡൗൺ നീട്ടിയിട്ടുണ്ട്. സ്‌കൂളുകളും കോളജുകളും മാർച്ച് 31 വരെ അടച്ചു. പുനെയിൽ രാത്രി 11 മുതൽ പുലർച്ചെ ആറ് വരെ കർഫ്യൂ ഏർപ്പെടുത്തി. കൂടാതെ, ഹോട്ടലുകൾ, റസ്‌റ്റോറന്റുകൾ, ബാറുകൾ തുടങ്ങിയവ രാവിലെ 10 മുതൽ 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് മാത്രമേ പ്രവർത്തിക്കാവൂ എന്നും നിർദേശമുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ