ദേശീയം

സുപ്രീംകോടതി ജഡ്ജിയായി നിയമിതയായ ആദ്യ അഭിഭാഷക ; ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ഇന്ന് വിരമിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ഇന്ന് വിരമിക്കും. മൂന്നു വര്‍ഷത്തെ സേവനത്തിന് ശേഷമാണ് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര പരമോന്നത കോടതിയില്‍ നിന്ന് പടിയിറങ്ങുന്നത്. ശബരിമല യുവതീപ്രവേശനത്തില്‍ ഭിന്ന വിധിയിലൂടെ ശ്രദ്ധേയയാണ് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര. 

വെള്ളിയാഴ്ച അവസാന പ്രവൃത്തി ദിനത്തില്‍ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചില്‍ അംഗമായി ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര കേസുകള്‍ പരിഗണിച്ചു. സംതൃപ്തിയോടെയാണ് കോടതി വിടുന്നതെന്ന് പിന്നീട് നടന്ന ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അഭിപ്രായപ്പെട്ടു. ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയേക്കാള്‍ മികച്ച ഒരു ജഡ്ജിയെ താന്‍ കണ്ടിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ പറഞ്ഞു. 

ശബരിമല യുവതീ പ്രവേശന കേസില്‍ ഭിന്നവിധി രേഖപ്പെടുത്തി, ഭരണഘടനാ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കണമെന്ന് നീതിന്യായ വ്യവസ്ഥയെ ഓര്‍മിപ്പിക്കുകയാണ് ജസ്റ്റിസ് ഇന്ദു ചെയ്തതെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ പറഞ്ഞു. 15നും 50നും ഇടയിലുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കരുതെന്നാണ് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ഭിന്ന വിധിന്യായത്തില്‍ ആവശ്യപ്പെട്ടത്. 

അഭിഭാഷക പദവിയില്‍ നിന്ന് നേരിട്ട് സുപ്രീംകോടതി ജഡ്ജിയായി നിയമിതയാകുന്ന ആദ്യ വനിതയാണ് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര. 2018 ഏപ്രിലില്‍ ആണ് ഇന്ദു മല്‍ഹോത്രയെ സുപ്രീംകോടതി ജഡ്ജിയായി ചുമതലയേല്‍ക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്