ദേശീയം

ലോക്കോ പൈലറ്റ് ബ്രേക്ക് ചവിട്ടി; നിൽക്കുന്നതിന് പകരം ട്രെയിൻ 35 കിലോമീറ്റർ പിന്നിലേക്ക്! (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ഡെറാഡൂൺ: മുന്നോട്ട് സഞ്ചരിക്കുകയായിരുന്ന ട്രെയിൻ പെടുന്നനെ പിന്നിലേക്കോടി. ഡൽഹിയിൽ നിന്നു ഉത്തരാഖണ്ഡിലെ തനക്പുരിലേക്ക് പോകുകയായിരുന്ന പൂർണഗിരി ജനശതാബ്ദി എക്‌സ്പ്രസാണ്  പിന്നിലേക്ക് സഞ്ചരിച്ചത്. 

യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന ട്രെയിൻ 35 കിലോമീറ്ററോളമാണ് പിന്നിലേക്ക് സഞ്ചരിച്ചത്. സാങ്കേതിക തകരാർ മൂലമാണ് ട്രെയിൻ പിന്നിലേക്ക് സഞ്ചരിച്ചതാണ് റിപ്പോർട്ടുകൾ. അമിത വേഗതയിൽ പിന്നിലേക്കോടിയ ട്രെയിൻ ഖാട്ടിമ എന്ന സ്ഥലത്ത് ചെന്നാണ് നിന്നത്. 

ട്രാക്കിൽ നിൽക്കുന്ന മൃഗത്തെ  ഇടിക്കാതിരിക്കാനായി ലോക്കോ പൈലറ്റ് ബ്രേക്ക് ചവിട്ടിയതിനെത്തുടർന്ന് ട്രെയിനിന്റെ  നിയന്ത്രണം വിടുകയായിരുന്നു. ഖാട്ടിമയിൽ ട്രെയിൻ നിർത്തിയതിന് ശേഷം യാത്രക്കാരെ തനക്പുരിലേക്ക് ബസിൽ അയച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

വെള്ളിയാഴ്ച വരെ ചുട്ടുപൊള്ളും; 41 ഡിഗ്രി വരെ ചൂട്, 'കള്ളക്കടലില്‍'ജാഗ്രത

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം