ദേശീയം

മുന്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരന്‍ വയോധികയായ അമ്മയുടെ മുഖത്ത് തുപ്പി; രഹസ്യമായി ക്യാമറയില്‍ പകര്‍ത്തി ഇളയ സഹോദരന്‍, അറസ്റ്റ് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അമ്മയെ നിരന്തരം ഉപദ്രവിച്ച മുന്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വയോധികയായ അമ്മയുടെ നേര്‍ക്ക് മൂത്തമകന്‍ തുപ്പുന്നത് ഇളയ മകന്‍ ക്യാമറയില്‍ പകര്‍ത്തി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.

ഡല്‍ഹിയിലാണ് സംഭവം. കേന്ദ്ര മന്ത്രാലയത്തില്‍ സെക്ഷന്‍ ഓഫീസറായി ജോലി ചെയ്തിരുന്ന അനില്‍ പാണ്ഡെയ്‌ക്കെതിരെയുള്ള ഇളയ സഹോദരന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. മൂത്തമകനായ അനില്‍ പാണ്ഡെയ്‌ക്കൊപ്പമാണ് 81 വയസുകാരിയായ അമ്മ താമസിക്കുന്നത്. 

81കാരിയുടെ നേര്‍ക്ക് അനില്‍ തുപ്പുന്നത് ഇളയ സഹോദരന്‍ രഹസ്യമായി ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. തുടര്‍ന്ന് വീഡിയോയുമായി ഇളയ സഹോദരന്‍ പൊലീസിനെ സമീപിച്ചു. താമസിക്കുന്ന വീട് അമ്മയുടെ പേരിലാണെന്ന് ഇളയ സഹോദരന്‍ പൊലീസിനെ ധരിപ്പിച്ചു.

അമ്മയ്ക്ക് വാര്‍ധക്യസഹജമായ ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ട്. സംസാരിക്കാന്‍ കഴിയില്ല. മറ്റൊരാളുടെ സഹായമില്ലാതെ ഒറ്റയ്ക്ക് എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിയില്ല. അതിനിടയിലും അനില്‍ പാണ്ഡെ അമ്മയെ ഉപദ്രവിച്ചതായി ഇളയ സഹോദരന്‍ പരാതിയില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു