ദേശീയം

കാര്‍ കഴുകുന്നതിനിടെ ഷോക്കേറ്റു; 17കാരന് ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

താനെ: കാര്‍ കഴുകുന്നതിനിടെ 17കാരന്‍ ഷോക്കേറ്റ് മരിച്ചു. കാര്‍ സര്‍വീസ് സെന്ററില്‍ ജോലി ചെയ്യുന്ന കൗമാരക്കാരനാണ് മരിച്ചത്. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം.

ചൊവ്വാഴ്ച രാത്രിയാണ് സംഭവം. അക്ഷയ് ആണ് മരിച്ചത്. താനെയിലെ കിസാന്‍ നഗറിലെ സര്‍വീസ് സെന്ററില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഷേക്കേറ്റ് മരിച്ചത്. ഷോക്കേറ്റതിന് പിന്നാലെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. അപകടമരണത്തിന് കേസ് എടുത്തതായും പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു