ദേശീയം

യമുനയില്‍ കുളിക്കുന്നത് തടഞ്ഞു; ആര്‍എസ്എസ് പ്രവര്‍ത്തകരും പൊലീസും ഏറ്റുമുട്ടി (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: പൊലീസും ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യപകമായാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഉത്തര്‍പ്രദേശിലാണ് സംഭവം. തങ്ങളുടെ ഒരു പ്രവര്‍ത്തകനോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചാണ് പൊലീസിന് നേരെ പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടത്. 

ഉത്തര്‍പ്രദേശിലെ വൃന്ദാവനിലുള്ള കുംഭ് പ്രദേശത്താണ് സംഭവം. യമുനാ നദിയില്‍ കുളിക്കാനിറങ്ങിയ ആര്‍എസ്എസ് ജില്ലാ പ്രചാരകായ മനോജ് കുമാറിനോട് പൊലീസ് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കുളിക്കാനിറങ്ങിയ മനോജ് കുമാറിനെ പൊലീസ് തടഞ്ഞെന്നും മര്‍ദ്ദിച്ചെന്നും ആര്‍എസ്എസ് ആരോപിച്ചു. 

ഇതിന് പിന്നാലെ പ്രദേശത്ത് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി പൊലീസിനെ ആക്രമിക്കുകയായിരുന്നു. രണ്ട്, മൂന്ന് യുവാക്കളായ പ്രവര്‍ത്തകര്‍ പൊലീസുമായി തര്‍ക്കിക്കുന്നതും മറ്റൊരാള്‍ പൊലീസുകാരനെ ഹെല്‍മറ്റ് ഉപയോഗിച്ച് മര്‍ദ്ദിക്കുന്നതും വീഡിയോയില്‍ കാണാം. 

സംഘടിച്ചെത്തിയ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ പൊലീസിനെതിരെ മുദ്യാവാക്യം മുഴക്കി. പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി മെട്രോപൊളിറ്റന്‍ പ്രസിഡന്റ് വിനോദ് അഗര്‍വാള്‍ നിരാഹാര സമരവും ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ