ദേശീയം

ബിജെപി എംഎല്‍എയെ വളഞ്ഞിട്ട് തല്ലി കര്‍ഷകര്‍; വസ്ത്രം വലിച്ചുകീറി,  കരിമഷി പ്രയോഗവും

സമകാലിക മലയാളം ഡെസ്ക്


ചണ്ഡിഗഡ്: പഞ്ചാബിലെ ബിജെപി എംഎൽഎ അരുൺ നരംഗിനു കർഷകരുടെ മർദനം.  കർഷകരെ എതിർത്തു പത്രസമ്മേളനം നടത്തിയതിനു പിന്നാലെയാണ് മർദനം. എംഎൽഎയ്ക്ക് നേരെ കർഷകരുടെ ഭാ​ഗത്ത് നിന്ന കരിമഷി പ്രയോഗവുമുണ്ടായി. 

മുക്ത്‌സർ ജില്ലയിലെ മലൗട്ടിൽ വച്ചാണ് സംഭവം. എംഎൽഎയുടെ ഷർട്ട് പ്രതിഷേധക്കാർ വലിച്ചു കീറി. പൊലീസ് ഇടപെട്ടാണു എംഎൽഎയെ കർഷകർക്കിടയിൽ നിന്ന് മാറ്റാനായത്. ഒരുപാട് പേർ ചേർന്ന് തന്നെ മർദിച്ചെന്നും വസ്ത്രം വലിച്ചു കീറിയെന്നും എംഎൽഎ മാധ്യമങ്ങളോട് പ്രതികരിച്ചു. എംഎൽഎയെ മർദിക്കുന്ന വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിലും വൈറലാണ്.

സംസ്ഥാനത്തിന്റെ സമാധാനം നശിപ്പിക്കാൻ അനുവദിക്കില്ലെന്നും അക്രമത്തിൽ ഉൾപ്പെട്ടവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും  പഞ്ചാബ് മുഖ്യമന്ത്രിയുടെ ഓഫിസ് പ്രതികരിച്ചു. കർഷകരുടെ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍