ദേശീയം

ഹോളി ആഘോഷത്തിനിടെ രാസവസ്​തുക്കളടങ്ങിയ നിറങ്ങൾ മുഖത്തെറിഞ്ഞു; ആരോപണവുമായി ബിജെപി എം പി 

സമകാലിക മലയാളം ഡെസ്ക്

കൊൽക്കത്ത: ഹോളി ആഘോഷത്തിനിടെ രാസവസ്​തുക്കളടങ്ങിയ നിറങ്ങൾ മുഖത്തെറിഞ്ഞെന്ന് ബിജെപി എം പിയുടെ പരാതി. ഹൂഗ്ലി എം പിയായ ലോക്കറ്റ്​ ചാറ്റർജിയാണ് ആരോപണവുമായി രം​ഗത്തെത്തിയത്. തുണി ഉപയോഗിച്ച്​ കണ്ണ്​ മറച്ചിരിക്കുന്ന ലോക്കറ്റ്​ ചാറ്റർജിയുടെ ചിത്രങ്ങളും പുറത്തുവന്നു. 

ബംഗാളിൽ ആദ്യഘട്ട വോ​ട്ടെടുപ്പ്​ പുരോഗമിക്കുന്നതനിടെയാണ്​ സംഭവം. കൊഡാലിയയിൽ പ്രചാരണത്തിനിടെ വഴിയിൽ സ്​ത്രീകൾ ഹോളി ആഘോഷിക്കുമ്പോൾ അവിടേക്കെത്തിയതാണ് ലോക്കറ്റ് ചാറ്റർജി.  ഹോളി ആഘോഷിക്കാൻ ക്ഷണിച്ചപ്പോൾ കൊറോണയായതിനാൽ ആവശ്യം നിരസിച്ചു. പകരം നിറങ്ങൾ ദേഹത്തെറിഞ്ഞോളാൻ സ്​ത്രീകളോട്​ പറഞ്ഞു. എന്നാൽ അവിടെയുണ്ടായിരുന്ന രണ്ടു​പുരുഷൻമാർ മുന്നോട്ടുവരികയും തീർച്ചയായും നിറങ്ങൾ വിതറാമെന്ന്​ പറയുകയായിരുന്നെന്ന് ലോക്കറ്റ് പറഞ്ഞു. 

നിമിഷങ്ങൾക്കകം പുരുഷൻമാർ നിറങ്ങളുമായി വരികയും മുഖത്തേക്ക്​ എറിയുകയുമായിരുന്നു. കണ്ണട വെച്ചിരുന്നതിനാൽ കണ്ണിന്​ ഒന്നും പറ്റിയില്ലെന്നും എന്നാൽ കണ്ണിൻറെ വശങ്ങളിൽ പൊള്ളൽ അനുഭവ​പ്പെടുന്നുണ്ടെന്നും അവർ പറഞ്ഞു. തൃണമൂൽ ബാഡ്​ജ്​ ധരിച്ച്​ മൂന്നുനാലുപേർ അൽപ്പം അകലെ നിൽക്കുന്നുണ്ടായിരുന്നുവെന്നും അവരിൽ ഒരാളാണ്​ രാസവസ്​തുക്കൾ അടങ്ങിയ നിറങ്ങൾ മുഖത്തേക്ക്​ എറിഞ്ഞതെന്നും അവർ ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന് ; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

വേനല്‍മഴ കനക്കുന്നു; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ്

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'