ദേശീയം

100 രൂപയുടെ ടിക്കറ്റെടുത്തു; ഒറ്റദിവസം കൊണ്ട് 61കാരി കോടിശ്വരിയായി; ഇനിയുള്ളത് ഒരു സ്വപ്‌നം മാത്രം

സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഡ്: ഒറ്റരാത്രി കൊണ്ട് കോടീശ്വരിയായ സന്തോഷത്തിലാണ് പഞ്ചാബ് സ്വദേശി ആശാ റാണി. 100 രൂപയുടെ ലോട്ടറി ടിക്കറ്റില്‍ നിന്ന് ആശയ്ക്ക് അടിച്ചത് ഒരു കോടി രൂപയുടെ സമ്മാനമാണ്.

ഒരിക്കല്‍ കോടീശ്വരി ആകുമെന്ന് പല തവണ സ്വപ്നം കണ്ടിരുന്നുതായും ഞങ്ങളുടെ ഒരു സ്വപ്ന സാക്ഷാത്കാരമാണിതെന്ന് അറുപത്തൊന്ന് കാരിയായ ആശാ റാണി പറയുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടെയാണ് ഈ കുടുംബത്തെ തേടി ഭാഗ്യദേവതയുടെ കടാക്ഷം.പഞ്ചാബില്‍ പഴയ ആക്രിസാധനങ്ങളുടെ കട നടത്തുകയാണ് ആശയുടെ ഭര്‍ത്താവ്. രണ്ട് ആണ്‍ മക്കളും ഇതില്‍ സഹായിക്കുന്നുണ്ട്.

ഒരു പുതിയ വീട് വയ്ക്കുമെന്നാണ് ആശാ റാണിയുടെ ആഗ്രഹം. നിലവില്‍ ചെറിയൊരു വീട്ടിലാണ് കൂട്ടു കുടുംബമായി ഇവര്‍ താമസിക്കുന്നത്. ബാക്കി തുക ബിസിനസ്സ് വിപുലീകരിക്കുന്നതിന് വിനിയോഗിക്കുമെന്നും ഇവര്‍ പറയുന്നു. അമൃത്!സറില്‍ നിന്നുള്ള ഒരു വീട്ടമ്മയ്ക്കും അടുത്തിടെ 100 രൂപയുടെ ലോട്ടറി ടിക്കറ്റില്‍ നിന്ന് ഒരു കോടി രൂപ ലഭിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍