ദേശീയം

വിസി ആക്കാം, ആവശ്യപ്പെട്ടത് 30 ലക്ഷം; 17.5 ലക്ഷം അഡ്വാന്‍സ് നല്‍കി; പരാതിയുമായി പ്രൊഫസര്‍; രാംസേന സംസ്ഥാന അധ്യക്ഷന്‍ അറസ്റ്റില്‍ 

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ആക്കാം എന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ രാംസേന കര്‍ണാടക സംസ്ഥാന പ്രസിഡന്റ് അറസ്റ്റില്‍. രാംസേന അധ്യക്ഷന്‍ പ്രസാദ് അത്തവാര്‍ ആണ് മംഗളൂരുവില്‍ അറസ്റ്റിലായത്. 

മംഗളൂരു സര്‍വകലാശാലയിലെ പ്രൊഫസറില്‍ നിന്നാണ്, ഇയാള്‍ വൈസ് ചാന്‍സലര്‍ ആക്കാം എന്ന് പറഞ്ഞ് പണം തട്ടിയത്. റായ്ച്ചുര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ആയി നിയമനം വാങ്ങി നല്‍കാമെന്നായിരുന്നു വാഗ്ദാനം. 

വൈസ് ചാന്‍സലര്‍ സ്ഥാനത്തിനായി ഇയാള്‍ ആവശ്യപ്പെട്ടത് 30 ലക്ഷം രൂപയായിരുന്നു. അഡ്വാന്‍സായി പതിനേഴര ലക്ഷം രൂപ വാങ്ങുകയും ചെയ്തു. പിന്നീട് ഒരു വിവരവും ഇല്ലാതായതോടെയാണ് പ്രൊഫസര്‍ പരാതി നല്‍കിയത്. പിന്നാലെയാണ് ഇയാള്‍ പിടിയിലായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റോഡ് നിന്റെ അച്ഛന്റെ വകയാണോ?', ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ; അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നത്തിന് തുടക്കമെന്ന് മേയർ

'എട മോനേ ലൈസന്‍സൊണ്ടോ?': പേര് രഞ്ജിത് ​ഗം​ഗാധരൻ, വയസ് 46; രം​ഗണ്ണന്റെ ഡ്രൈവിങ് ലൈസൻസ് പുറത്തുവിട്ട് സംവിധായകൻ

ഇവിടെയുണ്ട് ഗുണ്ടര്‍ട്ടിന്റെ ആരുമറിയാത്ത ഗ്രന്ഥം, നിധി പോലെ സൂക്ഷിച്ച് തലശേരിയിലെ വൈദികന്‍

'സാമുറായ് ധോനി!'- 'തല'യുടെ പോണി ടെയില്‍ ലുക്കില്‍ വണ്ടറടിച്ച് ആരാധകര്‍

പ്രസവത്തെ തുടര്‍ന്ന് അണുബാധ; ആലപ്പുഴ മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചു,ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍