ദേശീയം

ഇന്നലെയും അര ലക്ഷത്തിലേറെ രോഗികള്‍; ചികിത്സയിലുള്ളവരുടെ എണ്ണം അഞ്ചര ലക്ഷത്തിലേക്ക്;  271 മരണം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,211 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 37,028 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി. 

271 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 1,62,114 ആയി. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 1,20,95,855 ആയെന്ന് കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 1,13,93,021 പേര്‍ക്കാണ് ഇതുവരെ രോഗമുക്തി. നിലവില്‍ 5,40,720 പേരാണ് ചികിത്സയിലുള്ളത്. 

ഇതുവരെയായി 6,11,13,354 പേരാണ് പ്രതിരോധ കുത്തിവയ്പ്പ് എടുത്തത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്. 

മഹാരാഷ്ട്രയില്‍ ദിവസങ്ങളായി വൈറസ് വ്യാപനം രൂക്ഷമായി തുടരുകയാണ്. സമാനമായി രണ്ടാം തരംഗത്തിന്റെ ആശങ്കയിലാണ് തമിഴ്‌നാട്, കര്‍ണാടക അടക്കമുള്ള സംസ്ഥാനങ്ങളും. കഴിഞ്ഞ രണ്ട് ദിവസമായി കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ പ്രതിദിന രോഗികളുടെ എണ്ണം രണ്ടായിരത്തിന് മുകളിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി