ദേശീയം

കോവിഡ് ആശുപത്രിയില്‍ തീപിടിത്തം; ഗുജറാത്തില്‍ 18 രോഗികള്‍ വെന്തുമരിച്ചു

സമകാലിക മലയാളം ഡെസ്ക്


ബറൂച്ച്; ഗുജറാത്തില്‍ കോവിഡ് ആശുപത്രിയ്ക്ക് തീപിടിച്ച് 18 കോവിഡ് രോഗികള്‍ വെന്തുമരിച്ചു. ബറൂച്ചിലെ പട്ടേല്‍ വെല്‍ഫെയര്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു അപകടം.

ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 50 ഓളം രോഗികളെ നാടട്ുകാരും അഗ്നിശമന സേനാംഗങ്ങളും ചേര്‍ന്ന് രക്ഷിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തതിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. തീപ്പൊള്ളലേറ്റും പുക ശ്വസിച്ചുമാണ് രോ​ഗികൾ മരിച്ചിരിക്കുന്നത്.  പലര്‍ക്കും ഗുരുതരമായി പൊള്ളലേറ്റതിനാല്‍ മരണം ഇനിയും വര്‍ധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ബറൂച്ച് - ജംബുസാര്‍ ഹൈവേയിലുള്ള നാലു നില കെട്ടിടത്തിലെ കോവിഡ് ആശുപത്രി ഒരു ട്രസ്റ്റിന്റെ ചുമതലയിലുള്ളതാണ്. താഴത്തെ നിലയിലെ കോവിഡ് വാര്‍ഡില്‍ ഒരു മണിയോടെയാണ് തീപടര്‍ന്നു പിടിച്ചത്. ഒരു മണിക്കൂറോളമെടുത്താണ് തീ നിയന്ത്രണവിധേയമാക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു