ദേശീയം

ശമനമില്ലാതെ മഹാമാരി; ഇന്നലെ നാലു ലക്ഷത്തിലേറെ രോഗികള്‍, 3523 മരണം

സമകാലിക മലയാളം ഡെസ്ക്



ന്യൂഡല്‍ഹി: രാജ്യത്ത് നാലു ലക്ഷവും കടന്ന് പ്രതിദിന കോവിഡ് രോഗബാധിതര്‍. ഇന്നലെ 4,01,993 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 3523 മരണം കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ സ്ഥിരീകരിച്ചു. 2,99,988 പേരാണ് ഈ സമയത്തിനിടെ രോഗമുക്തി നേടിയത്. 

ഇന്നലെ വരെ ഇന്ത്യയില്‍ 1,91,64,969 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1,56,84,406 പേര്‍ രോഗമുക്തി നേടി. 2,11,853 ആണ് ആകെ മരണം. നിലവില്‍ 32,68,710 പേര്‍ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലുണ്ട്.

ഇതുവരെ 15,49,89,635 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

മഹാരാഷ്ട്രയില്‍ മാത്രം ഇന്നലെ 62,919 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 828 പേരാണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ ആരെ എണ്ണം 68,813 ആയി. വ്യാഴാഴ്ചത്തെക്കാള്‍ രോഗികളുടെ എണ്ണത്തില്‍ 3240 പേരുടെ കുറവുണ്ടായാതായി മഹാരാഷ്ട്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

അതേസമയം സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്നും ജനങ്ങള്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചാല്‍ മതിയെന്നും മുഖ്യമന്ത്രി ഉദ്ദവ് താക്കെറെ പറഞ്ഞു.

മുംബൈയില്‍ 3,925 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 89 പേര്‍ മരിച്ചു. 6,380 പേര്‍ രോഗമുക്തരായി.

കര്‍ണാടകയില്‍ ഇിന്നലെ 48,296 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 217 പേര്‍ മരിച്ചു. 14,884 പേര്‍ക്കാണ് രോഗ മുക്തി. സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 15,23,142. ആകെ മരണം 15,523.

ഉത്തര്‍പ്രദേശിലും അതി രൂക്ഷമായി തന്നെയാണ് പ്രതിദിന രോഗികളുടെ എണ്ണം ഉയരുന്നത്. 34,626 പേര്‍ക്കാണ് ഇന്നലെ  യുപിയില്‍ രോഗം സ്ഥിരീകരിച്ചത്. 332 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 12,570. 

തമിഴ്‌നാട്ടില്‍ ഇന്നലെ 18,692 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 16,007 പേര്‍ക്ക് രോഗ മുക്തി. 113 പേരാണ് മരിച്ചത്. നിലവില്‍ 1,15,128 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെയായി 10,37,582 പേര്‍ക്കാണ് രോഗ മുക്തി. ആകെ മരണം 14,046.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

ചാമ്പ്യന്‍സ് ലീഗ്; ഫൈനല്‍ തേടി പിഎസ്ജിയും ഡോര്‍ട്മുണ്ടും

'എനിക്ക് മലയാള സിനിമയാണ് ജീവിതം, പുഷ്പ കരിയറിൽ പ്രത്യേകിച്ച് മാറ്റം വരുത്തിയിട്ടില്ല'; ഫഹദ് ഫാസിൽ

ടിപ്പര്‍ ലോറി കയറി ഇറങ്ങി; തലസ്ഥാനത്ത് ബൈക്ക് യാത്രികയായ യുവതിക്ക് ദാരുണാന്ത്യം

കുഷ്ഠരോ​ഗം മനുഷ്യർക്ക് നൽകിയത് ചുവന്ന അണ്ണാന്മാരോ?; പഠനം