ദേശീയം

വിറങ്ങലിച്ച് കര്‍ണാടക; ഇന്ന് 40,990 പേര്‍ക്ക് കോവിഡ്; 271 പേര്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടകയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി തന്നെ തുടരുന്നു. ഇന്നും നാല്‍പ്പതിനായിരത്തിന് മുകളിലാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തില്‍ കുറവ് ഉണ്ടായി എന്നത് മാത്രമാണ് ആശ്വസിക്കാനുള്ളത്. 

ആന്ധ്രപ്രദേശിലും തമിഴ്‌നാട്ടിലും ഇന്ന് ഇരുപതിനായിരത്തിന് മുകളിലാണ് രോഗകിള്‍. രാജസ്ഥാനില്‍ പതിനേഴായിരത്തിന് മുകളിലാണ് രോഗികളുടെ എണ്ണം.

കര്‍ണാടകയില്‍ ഇന്ന് 40,990 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 271 പേരാണ് സംസ്ഥാനത്ത് ഇന്ന് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 15,64,132. ആക്ടീവ് കേസുകള്‍ 4,05,068. 

ആന്ധ്രപ്രദേശില്‍ 19,412 പേര്‍ക്കാണ് ഇന്ന് വൈറസ് ബാധ. 61 പേര്‍ മരിച്ചു. നിലവില്‍ 1,30,752 ആക്ടീവ് കേസുകള്‍. 

രാജസ്ഥാനില്‍ 17,652 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 11,676 പേര്‍ക്ക് ഇന്ന് രോഗ മുക്തി. 160 പേര്‍ മരിച്ചു. നിലവില്‍ 1,82,301 ആക്ടീവ് കേസുകള്‍. 

തമിഴ്‌നാട്ടില്‍ ഇന്ന് 19,588 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 147 പേര്‍ മരിച്ചു. 17,164 പേര്‍ക്കാണ് ഇന്ന് രോഗ മുക്തി. നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളത് 1,15,128.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

ലഖ്‌നൗവിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ ജയം; രാജസ്ഥാനെ പിന്നിലാക്കി ഒന്നാമത്

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ