ദേശീയം

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎസില്‍ പ്രവേശനമില്ല; ഇന്ത്യന്‍ നഴ്‌സുമാരെ വിലക്കി ബ്രിട്ടനും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി; ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി യുഎസ്. കോവിഡ് വ്യാപനം രാജ്യത്ത് രൂക്ഷമായതോടെയാണ് തീരുമാനം. മെയ് നാലു മുതല്‍ വിലക്ക് നിലവില്‍ വരുമെന്ന് വൈറ്റ് ഹൈസ് അറിയിച്ചു. 

സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ അന്‍ഡ് പ്രിവന്‍ഷന്റെ നിര്‍ദേശ പ്രകാരമാണ് യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തിയത്. താല്‍ക്കാലിക വിസയുള്ളവര്‍ക്കാണ് വിലക്ക് . ഇത് സംബന്ധിച്ച് പ്രത്യേക ഉത്തരവ് പുറത്തിറക്കി. 

അതിനിടെ ഇന്ത്യയില്‍ നിന്നുള്ള നഴ്‌സുമാര്‍ക്ക് ബ്രിട്ടന്‍ വിലക്കേര്‍പ്പെടുത്തി. ഇന്ത്യയില്‍ നിന്നുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റിന് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനാണ് ബ്രിട്ടീഷ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. ഇതോടെ മലയാളികള്‍ ഉള്‍പ്പടെയുള്ള നഴ്‌സുമാരുടെ യാത്ര അനിശ്ചിതത്വത്തിലായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം