ദേശീയം

കോവിഡ് ആശുപത്രിയില്‍ യുവതിക്ക് പീഡനം; പ്രതിയും കോവിഡ് രോഗി, കേസെടുത്തു 

സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍:  കോവിഡ് ചികിത്സയിലിരിക്കെ വൈറസ് ബാധിതയായ സ്ത്രീയെ പീഡിപ്പിച്ചയാള്‍ക്കെതിരെ കേസെടുത്തു. ഒഡീഷയിലെ നുപാഡ ജില്ലയിലുള്ള കോവിഡ് ആശുപത്രിയിലാണ് സംഭവം. കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ ഇതേ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതിയെ പീഡിപ്പിച്ചെന്നാണ് ആരോപണം. 

കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇരയായ യുവതിയെ വൈറസ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രതി അപമര്യാദയായി പെരുമാറിയെന്ന് യുവതി പരാതിപ്പെട്ടു. യുവതിയുടെ കരച്ചില്‍ കേട്ട് ആശുപത്രിയിലെ ചില രോഗികള്‍ ഓടിക്കൂടി. ' അയാളുടെ പെരുമാറ്റം ശരിയല്ലെന്ന് എനിക്ക് തോന്നി. അതുകൊണ്ടാണ് ഒച്ചയുണ്ടായി മറ്റു രോഗികളെ വിവരമറിയിച്ചത്', ഇര പൊലീസിനോട് പറഞ്ഞു. 

പ്രതിക്കെതിരെ സ്ത്രീയെ ആക്രമിച്ചതിന് സെക്ഷന്‍ 354, 354എ, ഐപിസി 268 ഐപിസി 270 എന്നീ വകുപ്പുകള്‍ ചുമത്തിയെന്ന് പൊലീസ് പറഞ്ഞു. അതേസമയം ഇയാള്‍ക്കെതിരെ നടപിടി സ്വീകരിക്കാന്‍ ഈ സാഹചര്യത്തില്‍ കഴിയില്ലെന്നും കോവിഡ് മുക്തനായി ആശുപത്രി വിട്ടതിന് ശേഷമെ കഴിയൂ എന്നും പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കുന്നംകുളത്ത് ബസും ബൈക്കും കൂടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

ട്രെയിനിൽ നിന്നു വീണ് യാത്രക്കാരന് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞിട്ടില്ല

റഷ്യന്‍ മനുഷ്യക്കടത്ത്; രണ്ട് പേര്‍ അറസ്റ്റില്‍, പിടിയിലായത് മുഖ്യഇടനിലക്കാർ

വോട്ട് ചെയ്യാൻ എത്തി; ഇവിഎമ്മിനു മുന്നിൽ ആരതി; മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ അധ്യക്ഷക്കെതിരെ കേസ്