ദേശീയം

ഏഴുദിവസത്തിനിടെ 22 ദുരൂഹ മരണം, ഭീതിയില്‍ ഒരു ഗ്രാമം; ഹോമത്തില്‍ അഭയം തേടി ഗ്രാമവാസികള്‍ 

സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഡ്: ഹരിയാന റോത്തക്ക് ജില്ലയിലെ ഒരു ഗ്രാമം ഭീതിയില്‍. ടിറ്റോലി ഗ്രാമത്തില്‍ ഏഴു ദിവസത്തിനിടെ 22 പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതാണ് നാട്ടുകാരുടെ ആശങ്ക കൂട്ടുന്നത്.

എല്ലാവരും പനി വന്നാണ് മരിച്ചത്. കോവിഡ് ബാധിച്ചാണ് മരിച്ചതെന്നാണ് നാട്ടുകാരുടെ സംശയം. റോത്തക്ക് നഗരത്തില്‍ നിന്ന് പത്തുകിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തില്‍ 3000ലധികം പേരാണ് താമസിക്കുന്നത്.  ആളുകള്‍ കൂട്ടത്തോടെ മരിച്ചതോടെ തെരുവുകള്‍ ശൂന്യമായി. അഞ്ചുദിവസം മുന്‍പ് ഗ്രാമത്തില്‍ ഒരു ദിവസം തന്നെ പതിനൊന്ന് പേരുടെ മൃതദേഹമാണ് ദഹിപ്പിച്ചത്. ഇതിന് മുന്‍പ് ഇത്തരമൊരു സാഹചര്യം ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

രണ്ടുദിവസം പനിച്ചതിന് ശേഷമായിരുന്നു മരണമെന്ന് ഒരാഴ്ചക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ പറയുന്നു. എല്ലാവര്‍ക്കും സമാനമായ ലക്ഷണങ്ങളാണ് കണ്ടുവന്നത്. മരിച്ച 22 പേരില്‍ നാലുപേര്‍ 40 വയസില്‍ താഴെ പ്രായമുള്ളവരാണെന്നും നാട്ടുകാര്‍ പറയുന്നു.

വിവരം അറിഞ്ഞ് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ എത്തി കുടുംബാംഗങ്ങളുടെ സാമ്പിളുകള്‍ ശേഖരിച്ചു. പ്രദേശത്ത് മരണസംഖ്യ കൂടാതിരിക്കാന്‍ ഹോമങ്ങളില്‍ അഭയം പ്രാപിച്ചിരിക്കുകയാണ് ഗ്രാമവാസികളെന്നാണ് റിപ്പോര്‍ട്ടുകള്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി