ദേശീയം

ജെഇഇ മെയ്ന്‍  പരീക്ഷ നീട്ടി, പുതുക്കിയ തീയതി പിന്നീട് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ദേശീയ തലത്തില്‍ എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള ജെഇഇ മെയ്ന്‍ പരീക്ഷ നീട്ടിവെച്ചു. മെയ് മാസം നടത്താനിരുന്ന പരീക്ഷ നീട്ടിവെച്ചതായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേശ് പൊക്രിയാല്‍ അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷ മാറ്റിവെച്ചത്.

മെയ് 24 മുതല്‍ 28 വരെ നടത്താനാണ് തീരുമാനിച്ചിരുന്നത്. പുതുക്കിയ തീയതി സംബന്ധിച്ച് പിന്നീട് അറിയിക്കും. വെബ്‌സൈറ്റ് സ്ഥിരമായി നോക്കാന്‍ വിദ്യാഭ്യാസമന്ത്രി നിര്‍ദേശിച്ചു.  കഴിഞ്ഞദിവസം നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചിരുന്നു. നാലുമാസത്തേയ്ക്കാണ് മാറ്റിവെച്ചത്.

നേരത്തെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏപ്രില്‍ ഘട്ട പരീക്ഷ നീട്ടിവെച്ചിരുന്നു. ഇതോടെ മെയ് മാസത്തെ അടുത്ത ഘട്ട പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ വീണ്ടും ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടെയാണ് ജെഇഇ മെയ്ന്‍ പരീക്ഷ തന്നെ നീട്ടിവെച്ചത്.

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് പരീക്ഷ നടത്തുന്നത്. നിലവില്‍ 20 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തത്. ഫെബ്രുവരി, മാര്‍ച്ച് ഘട്ടങ്ങളിലായി 12 ലക്ഷം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി. ഇപ്പോള്‍ മൂന്നും നാലും ഘട്ട പരീക്ഷയാണ് മാറ്റിവെച്ചത്. രണ്ടാമത്തെ അവസരം അടക്കം പരീക്ഷ എഴുതാന്‍ കഴിയാത്ത ലക്ഷകണക്കിന് വിദ്യാര്‍ത്ഥികളും അവശേഷിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ