ദേശീയം

കോവിഡ് ഡ്യൂട്ടിയില്‍ നൂറ് ദിവസം തികച്ചാൽ സർക്കാർ നിയമനത്തിൽ മുൻ​ഗണന 

സമകാലിക മലയാളം ഡെസ്ക്

ന്യഡൽഹി: എംബിബിഎസ് അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളെ കോവിഡ് പ്രതിരോധത്തില്‍ പങ്കാളിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ബിഎസ്‍സി, ജിഎൻഎം നഴ്സുമാരെ മുഴുവൻ സമയ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കാം. കോവിഡ് ചികിത്സയ്ക്ക് ഡോക്ടര്‍മാര്‍ ഉള്‍പ്പടെ ആവശ്യത്തിന് മെഡിക്കല്‍ ജീവനക്കാര്‍ ഇല്ലാത്ത പ്രശ്‌നം പരിഹരിക്കാനാണ് ഇടപെടൽ. 

കോവിഡ് ഡ്യൂട്ടിയില്‍ നൂറ് ദിവസം തികയ്ക്കുന്നവര്‍ക്ക് കോവിഡ് നാഷണല്‍ സര്‍വീസ് സമ്മാന്‍ എന്ന പേരില്‍ പ്രധാനമന്ത്രിയുടെ ബഹുമതി ലഭിക്കും. സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കുമ്പോള്‍ ഈ ബഹുമതി ലഭിച്ചവര്‍ക്ക് മുന്‍ഗണന നല്‍കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇവരെ കോവിഡ് ഇൻഷുറൻസ് പരിധിയിൽ ഉൾപ്പെടുത്തും. വാക്സിനും നൽകും. 

താൽക്കാലികമായി നിയമിക്കുന്നവരുടെ വേതന കാര്യത്തിൽ ദേശീയ ആരോഗ്യ പദ്ധതിയുടെ മാനദണ്ഡം പാലിച്ച്, അതതു സംസ്ഥാനങ്ങൾക്കു തീരുമാനമെടുക്കാം.അവസാന വര്‍ഷ എംബിബിഎസ് ബിരുദ വിദ്യാര്‍ഥികളെ ടെലി കണ്‍സള്‍ട്ടേഷന്‍, നേരിയ രോഗലക്ഷണമുള്ളവരെ നിരീക്ഷിക്കല്‍ തുടങ്ങിയ ജോലിക്ക്് അയക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഇരുവിഭാഗങ്ങളും മുതിര്‍ന്ന ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് പ്രവര്‍ത്തിക്കുക. ഇതിന് സമാനമായി നഴ്‌സുമാരുടെ സേവനവും പ്രയോജനപ്പെടുത്തും. ബിഎസ്സി, ജനറല്‍ നഴ്‌സിങ് പഠിച്ച് പാസായവരെയും സമാനമായ നിലയില്‍ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കും. മുതിര്‍ന്ന ഡോക്ടര്‍മാര്‍ക്കായിരിക്കും ഇവരുടെ മേല്‍നോട്ട ചുമതല. അനുബന്ധ ആരോഗ്യപ്രവർത്തകരുടെ കാര്യത്തിൽ അവരുടെ സർട്ടിഫിക്കറ്റുകളുടെയും ലഭിച്ച പരിശീലനത്തിന്റെയും അടിസ്ഥാനത്തിൽ കോവിഡ് പ്രവർത്തനങ്ങളിൽ പ്രയോജനപ്പെടുത്താം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ