ദേശീയം

'ഹാട്രിക് ദീദി'; ബംഗാളില്‍ മമത ബാനര്‍ജി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി മമത ബാനര്‍ജി സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ച്ചയായ മൂന്നാം തവണയാണ് മമത മുഖ്യമന്ത്രിയാകുന്നത്. കോവിഡ് വ്യാപന സാഹചര്യത്തില്‍ ലളിതമായാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടന്നത്. ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. 

മന്ത്രിസഭയിലേക്ക് ആരൊക്കെ വരുമെന്നതിനെ കുറിച്ച് മമത മനസ്സ് തുറന്നിട്ടില്ല. നന്ദിഗ്രാമില്‍ ബിജെപിയുടെ സുവേന്ദു അധികാരിയോട് തോറ്റെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയ പശ്ചാത്തലത്തിലാണ് മമത സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നത്. മന്ത്രിസഭയിലെ മറ്റു അംഗങ്ങള്‍ മെയ് 9ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി. 

ബംഗാള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത മമത ബാനര്‍ജിയെ അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. 

സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ സംസ്ഥാനത്തെ നിലവിലെ കോവിഡ് സാഹചര്യം ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. വൈകുന്നേരം മൂന്നുമണിക്ക് മാധ്യമപ്രവര്‍ത്തകരെ കാണുമെന്നും കോവിഡ് വ്യാപനം നിയന്ത്രിക്കാനുള്ള നടപടികളും സര്‍ക്കാര്‍ രൂപീകരണത്തിന്റെ മറ്റു വിവരങ്ങളും വ്യക്താക്കുമെന്നും മമത അറിയിച്ചു. 292ല്‍ 213സീറ്റും നേടിയാണ് തൃണമൂല്‍ കോണ്‍ഗ്രസ് മൂന്നാമതും അധികാരത്തിലെത്തിയിരിക്കുന്നത്. 77സീറ്റാണ് ബിജെപി നേടിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ