ദേശീയം

കോവിഡ് ബാധിച്ച് മരിച്ച അച്ഛന്റെ  ചിതയിലേക്ക് എടുത്ത് ചാടി മകള്‍; 34കാരി ഗുരുതരാവസ്ഥയില്‍

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: കോവിഡ് ബാധിച്ച് അച്ഛന്‍ മരിച്ചതിന് പിന്നാലെ ചിതയില്‍ ചാടി മരിക്കാന്‍ ശ്രമിച്ച മകള്‍ ഗുരുതരമായി പൊളളലേറ്റ് ആശുപത്രിയില്‍. 73കാരനായ ദാമോദര്‍ദാസ് ശര്‍ധ ബുധനാഴ്ചയാണ് വൈറസ് ബാധിച്ച് മരിച്ചത്. പിതാവിന്റെ സംസ്‌കാരത്തിനിടെ 34കാരിയായ മകള്‍ ചിതയിലേക്ക് ചാടുകയായിരുന്നെന്ന് പൊലിസ് പറയുന്നു. മധ്യപ്രദേശിലാണ് സംഭവം

മരിച്ചയാള്‍ക്ക് മൂന്ന് പെണ്‍മക്കളാണ് ഉള്ളത്. സംസ്‌കാരത്തിനിടെ ഇളയ മകള്‍ ചന്ദ്ര ശര്‍ദ പെട്ടന്ന് തീയിലേക്ക് എടുത്ത് ചാടുകയായിരുന്നു. ചിതയില്‍ നിന്ന് യുവതിയെ ബന്ധുക്കള്‍ വലിച്ചിഴച്ച് രക്ഷിക്കുകയായിരുന്നു. 70ശതമാനം പൊള്ളലേറ്റ യുവതിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തുടര്‍ചികിത്സയ്ക്കായി ജോഥ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി.

കുറച്ചുനാള്‍ മുമ്പാണ് ഇയാളുടെ ഭാര്യമരിച്ചത്. പിതാവിന്റെ സംസ്‌കാര ചടങ്ങിനിടെ ഇളയമകള്‍ ചിതയിലേക്ക് ചാടുകയായിരുന്നെന്ന് കോട്‌വാലി സ്‌റ്റേഷന്‍ ഹൗസ് ഓഫീസല്‍ പ്രേം പ്രകാശ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ശവസംസ്‌കാര ചടങ്ങിനായി ശ്മശാനത്തിലേക്ക് കൊണ്ടുപോകാന്‍ മകള്‍ നിര്‍ബന്ധിച്ചതായും പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ