ദേശീയം

വീണ്ടും രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു; രാജ്യത്ത് അതിതീവ്രവ്യാപനം; മരണം 3980

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. പ്രതിദിനരോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു. 24 മണിക്കൂറിനുള്ളില്‍ 4.12,262 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 3980 പേര്‍ മരിച്ചതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 2,10,77,410 ആയി ഉയര്‍ന്നു. ആകെ  രോഗമുക്തി നേടിയവര്‍ 1,72,80,844 ആണ്. മരിച്ചവരുടെ എണ്ണം 23,01,66 ആയി. 35,66,398 പേര്‍ ചികിത്സയിലുണ്ട്. വാക്‌സിനേഷന്‍ ലഭിച്ചവരുടെ എണ്ണം 16,25,13,339 ആയി.

മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 57,640പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 57,006പേര്‍ രോഗമുക്തരായി. 920പേര്‍ മരിച്ചു.മഹാരാഷ്ട്രയില്‍ ഇതുവരെ 6,65,299പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 5,98,545പേര്‍ രോഗമുക്തരായി. 51,472പേരാണ് ചികിത്സയിലുള്ളത്. 13,547പേര്‍ മരിച്ചു.

കര്‍ണാടകയില്‍ ഇന്നലെ 50,112പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 26,841പേര്‍ രോഗമുക്തരായി. 346പേര്‍ മരിച്ചു.17,41,046പേര്‍ക്കാണ് കര്‍ണാടകയില്‍ ആകെ രോഗം സ്ഥിരീകരിച്ചത്. 4,87,288പേര്‍ ചികിത്സയിലുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

ഗാനരചയിതാവ് ജി കെ പള്ളത്ത് അന്തരിച്ചു

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്