ദേശീയം

സത്സംഗം നടത്തും, രാത്രി തങ്ങുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്യും, മഠാധിപതിക്കെതിരെ പരാതി; കേസ് 

സമകാലിക മലയാളം ഡെസ്ക്

ജയ്പുര്‍: രാജസ്ഥാനിലെ ആശ്രമത്തില്‍ മഠാധിപതിക്കെതിരെ ബലാത്സംഗ പരാതിയുമായി സ്ത്രീകള്‍. ജയ്പുര്‍ താപസ്വി ആശ്രമത്തിലെ ശൈലേന്ദ്ര മേത്തയ്‌ക്കെതിരെ പരാതിയുമായി നാലു സ്ത്രീകളാണ് രംഗത്തെത്തിയത്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

കുടുംബാഗങ്ങളോടൊത്ത് ആശ്രമം സന്ദര്‍ശിക്കാറുണ്ടെന്ന് സ്ത്രീകള്‍ പരാതിയില്‍ പറയുന്നു. സത്സംഗത്തിനായാണ് എത്തിയിരുന്നു. ഇത്തരം അവസരങ്ങളില്‍ രാത്രിയില്‍ ആശ്രമത്തില്‍ തങ്ങും. അപ്പോഴാണ് മഠാധിപതി ലൈംഗികമായി ആക്രമിച്ചത്. ഒരു കുടുംബത്തിലെ മൂന്നു പേരും മറ്റൊരു സ്ത്രീയുമാണ് പരാതിയുമായി രംഗത്തുവന്നത്.

ഭര്‍ത്താവ് മകളെ ആശ്രമത്തിലേക്കു കൊണ്ടുപോവുന്നതിനെ ഭാര്യ എതിര്‍ത്തിതിനെത്തുടര്‍ന്നാണ് സംഭവം പുറത്തായത്. എന്തുകൊണ്ടാണ് മകളെ കൊണ്ടുപോവുന്നതിനെ എതിര്‍ക്കുന്നത് എന്നു ചോദിച്ചപ്പോള്‍ സ്ത്രീ ദുരനുഭവം തുറന്നുപറയുകയായിരുന്നു. ഇതോടെ ആ കുടുംബത്തിലെ രണ്ടു സ്ത്രീകള്‍ കൂടി തങ്ങള്‍ക്കുണ്ടായ അനുഭവം പറഞ്ഞു. ഇവര്‍ നേരേ പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി.

ചൊവ്വാഴ്ചയാണ് മൂന്നു സ്ത്രീകളും പരാതി നല്‍കിയത്. ഒരു സ്ത്രീ ഇന്നലെ സമാനമായ പരാതിയുമായി എത്തിയതായി പൊലീസ് പറഞ്ഞു. അ്‌ന്വേഷണം തുടങ്ങിയിട്ടുണ്ട്. ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

ലഖ്‌നൗവിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ ജയം; രാജസ്ഥാനെ പിന്നിലാക്കി ഒന്നാമത്

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ