ദേശീയം

ആന കയറി വാഴത്തോട്ടം നശിപ്പിച്ചു, ഒരു വാഴ മാത്രം വെറുതെ വിട്ടു, അതിന് കാരണവുമുണ്ട്!, അമ്പരപ്പിക്കുന്ന വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

വേനല്‍ക്കാലത്ത് വന്യമൃഗങ്ങള്‍ കാട്ടിനോട് ചേര്‍ന്ന് കിടക്കുന്ന ജനവാസ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തുന്നത് ഓരോ കൊല്ലം കഴിയുന്തോറും വര്‍ധിച്ചുവരികയാണ്. കാട്ടാനയുടെ ശല്യമാണ് മുഖ്യമായി കര്‍ഷകര്‍ നേരിടുന്നത്. വന്യമൃഗങ്ങളും മനുഷ്യനും തമ്മിലുള്ള സംഘട്ടനത്തിന്റെ മറ്റൊരു വാര്‍ത്ത വ്യത്യസ്തത കൊണ്ട് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുകയാണ്.

കൃഷിയിടം നശിപ്പിച്ച കാട്ടാനയുടെ വ്യത്യസ്ത പ്രവൃത്തിയാണ് അമ്പരപ്പ് ഉണ്ടാക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. വാഴകൃഷിയാണ് അപ്പാടെ കാട്ടാന നശിപ്പിച്ചത്. എന്നാല്‍ ഒരു വാഴയെ മാത്രം വെറുതെ വിട്ടു. കിളിക്കൂട് കണ്ട് സഹാനുഭൂതി തോന്നിയ കാട്ടാന വാഴ വെറുതെ വിട്ടു എന്നാണ് കര്‍ഷകര്‍ പറയുന്നത്. കൃഷി നശിച്ചതിന്റെ നിരാശയില്‍ നില്‍ക്കുന്ന കര്‍ഷകര്‍ക്ക് ഇത് കണ്ടതോടെ ആനയോടുള്ള ദേഷ്യം വരെ പമ്പ കടന്നു. സുശാന്ത നന്ദ ഐഫ്എസാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. എന്തുകൊണ്ട് ആനയെ വലിയ മൃഗമായി വിശേഷിപ്പിക്കുന്നത് എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ഈ സംഭവമെന്ന് സുശാന്ത നന്ദ ട്വിറ്ററില്‍ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം