ദേശീയം

തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍; തിങ്കളാഴ്ച മുതല്‍ രണ്ടാഴ്ച അടച്ചുപൂട്ടും

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ; കേരളത്തിന് പിന്നാലെ തമിഴ്‌നാട്ടിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. മെയ് പത്ത് മുതലാണ് സംസ്ഥാനം അടച്ചുപൂട്ടുക. രണ്ട് ആഴ്ചത്തെ ലോക്ക്ഡൗണാണ് തമിഴ്‌നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെയാണ് കോവിഡ് നിയന്ത്രണം തമിഴ്‌നാട് കടുപ്പിച്ചത്. ഇന്നലെയാണ് തമിഴ്‌നാട് മുഖ്യമന്ത്രിയായി എംകെ സ്റ്റാലിന്‍ അധികാരത്തിലേറിയത്. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടയിലാണ് നിയന്ത്രണം.  

തമിഴ്‌നാട്ടില്‍ ഇന്നലെ 26,465 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. 197 പേര്‍ മരിച്ചു. 22,381 പേര്‍ ഇന്ന് രോഗ മുക്തി നേടി. നിലവില്‍ 1,35,355 പേര്‍ ചികിത്സയില്‍. ആകെ രോഗികള്‍ 13,23,965. ഇതുവരെയായി 15,171 പേര്‍ മരണത്തിന് കീഴടങ്ങി. 

രോ​ഗവ്യാപനം രൂക്ഷമായതോടെ ഇതിനോടകം നിരവധി സംസ്ഥാനങ്ങളാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. കർണാടക ലോക്ക്ഡൗൺ 24 വരെ നീട്ടിയിരുന്നു. കൂടാതെ ​ഗോവയിലും നാളെ മുതൽ ലോക്ക്ഡൗൺ നിലവിൽവരും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

150 മത്സര ജയങ്ങളില്‍ ഭാഗമായി; വീണ്ടും റെക്കോര്‍ഡുമായി ധോനി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം