ദേശീയം

കേരളമില്ല; നേരിട്ട് വാക്‌സിന്‍ നല്‍കുന്ന പതിനാല് സംസ്ഥാനങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ച് ഭാരത് ബയോടെക്

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ഭാരത് ബയോടെക് കോവാക്‌സിന്‍ നേരിട്ട് നല്‍കുന്ന സംസ്ഥാനങ്ങളുടെ ആദ്യ പട്ടികയില്‍ കേരളമില്ല. നേരിട്ട് വാക്‌സിന്‍ നല്‍കുന്ന പതിനാല് സംസ്ഥാനങ്ങളുടെ പട്ടിക ഭാരത് ബയോടെക് പ്രസിദ്ധീകരിച്ചു. 25 ലക്ഷം ഡോസ് വാക്‌സിനാണ് കേരളം ആവശ്യപ്പെട്ടത്. ഭാരത് ബയോടെക്കുമായി ചര്‍ച്ച തുടരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. 

മഹാരാഷ്ട്ര,ഡല്‍ഹി, ഗുജറാത്ത് എന്നിവയടക്കം ആകെ 14 സംസ്ഥാനങ്ങള്‍ക്കാണ് ഭാരത് ബയോടെക് നേരിട്ട് വാക്‌സീന്‍ നല്‍കുക.മെയ് ആദ്യം മുതല്‍ നേരിട്ട് വാക്‌സിന്‍ നല്‍കിവരുന്ന  സംസ്ഥാനങ്ങളുടെ പട്ടികയില്‍ ദക്ഷിണേന്ത്യയില്‍ നിന്നും ആന്ധ്രപ്രദേശും തെലങ്കാനയും തമിഴ്‌നാടുമാണുള്ളത്.

അതേസമയം മറ്റു സംസ്ഥാനങ്ങളുടെ ആവശ്യം ലഭ്യതയനുസരിച്ചു പരിഗണിക്കുമെന്നും ഭാരത് ബയോടെക് അറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു