ദേശീയം

രാജ്യത്ത് ഓക്‌സിജന്‍ സഹായത്തോടെ കഴിയുന്നത് ഒന്‍പത് ലക്ഷത്തിലധികം രോഗികള്‍; രണ്ടുലക്ഷത്തോളം പേര്‍ വെന്റിലേറ്ററില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായി തുടരുന്നതിനിടെ, രാജ്യത്ത് ഒന്‍പത് ലക്ഷത്തിലധികം വൈറസ് ബാധിതര്‍ ഓക്‌സിജന്‍ 'സപ്പോര്‍ട്ടില്‍' ചികിത്സയില്‍ കഴിയുന്നതായി കേന്ദ്രസര്‍ക്കാര്‍. രണ്ടുലക്ഷത്തോളം പേര്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും സര്‍ക്കാര്‍ അറിയിച്ചു.

കോവിഡ് കേസുകളില്‍ 1.34 ശതമാനം രോഗികള്‍ ഐസിയുവിലാണ്. 0.39 ശതമാനം രോഗികള്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ചികിത്സയിലുള്ള 3.70 ശതമാനം പേര്‍ക്ക് ഓക്‌സിജന്‍ ആവശ്യമാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. മന്ത്രിതല യോഗത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധനാണ് കണക്കുകള്‍ നിരത്തിയത്.

ഗുരുതര രോഗികള്‍ ഉള്‍പ്പെടെ 4,88,861 പേരാണ് ഐസിയുവില്‍ ചികിത്സ തേടിയത്. 1,70,841 പേരാണ് വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുന്നത്. 9,02,291 രോഗികള്‍ ഓക്‌സിജന്‍ സഹായത്തോടെയാണ് ചികിത്സയില്‍ കഴിയുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്തെ ഓക്‌സിജന്‍ ലഭ്യതയും വിതരണവും  നിരീക്ഷിക്കാന്‍ സുപ്രീംകോടതി ദൗത്യസംഘത്തെ നിയോഗിച്ചിരിക്കുകയാണ്. 12 അംഗ ദൗത്യ സംഘത്തെയാണ്  നിയോഗിച്ചത്. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനും ടാസ്‌ക് ഫോഴ്‌സ് ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് സുപ്രീംകോടതി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

ജയരാജന്‍ പോയത് അങ്കം ജയിച്ച ചേകവനെപ്പോലെ; നടന്നത് മുഖ്യമന്ത്രി അറിഞ്ഞുള്ള പൊളിറ്റിക്കല്‍ ഡീല്‍ : രമേശ് ചെന്നിത്തല

വിവാഹമോചിതയായി മകള്‍ തിരികെ വീട്ടിലേക്ക്; കൊട്ടും കുരവയുമൊക്കെയായി ആഘോഷമാക്കി പിതാവ് - വിഡിയോ

നാളെ മുതല്‍ സേവിങ്‌സ് അക്കൗണ്ട് ചാര്‍ജില്‍ അടക്കം നാലുമാറ്റങ്ങള്‍; അറിയേണ്ട കാര്യങ്ങള്‍

'പുള്‍ ഷോട്ട് ഇങ്ങനെ'- എതിര്‍ ടീമിലെ യുവ താരത്തെ ബാറ്റിങ് പഠിപ്പിച്ച് പോണ്ടിങ് (വീഡിയോ)