ദേശീയം

80 ഡോക്ടര്‍മാര്‍ക്ക് കോവിഡ്, സീനിയര്‍ സര്‍ജന്‍ വൈറസ് ബാധിച്ച് മരിച്ചു; ഡല്‍ഹിയില്‍ ആരോഗ്യപ്രവര്‍ത്തരുടെ ഇടയില്‍ ആശങ്ക 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന ഡല്‍ഹിയിലെ സരോജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് കൂട്ടത്തോടെ കോവിഡ്. 80 ഡോക്ടര്‍മാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മൂന്ന് പതിറ്റാണ്ടായി ആശുപത്രിയില്‍ സേവനം ചെയ്യുന്ന സീനിയര്‍ സര്‍ജന്‍ കോവിഡ് ബാധിച്ച് മരിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കോവിഡ് രോഗികളെ ചികിത്സിക്കുന്ന ആശുപത്രിയില്‍ 12 ഡോക്ടര്‍മാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശേഷിക്കുന്ന ഡോക്ടര്‍മാര്‍ ഹോം ക്വാറന്റൈനില്‍ കഴിയുകയാണ്. ഡോ. എ കെ രാവത്താണ് കോവിഡ് ബാധിച്ച് മരിച്ചത്.ഇതുവരെ ഡല്‍ഹിയില്‍ 300ലധികം ഡോക്ടര്‍മാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നഴ്‌സുമാര്‍ ഉള്‍പ്പെടെ മറ്റു ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂട്ടത്തോടെ വൈറസ് ബാധ പിടിപെട്ടിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത