ദേശീയം

മൃതദേഹത്തില്‍ നിന്ന് വസ്ത്രങ്ങള്‍ മോഷ്ടിക്കും, പിന്നാലെ ബ്രാന്‍ഡ് ചെയ്ത് വില്‍പ്പന; യുപിയിലെ കോവിഡ് ശ്മശാനത്തില്‍ നിന്ന് നടുക്കുന്ന കാഴ്ച

സമകാലിക മലയാളം ഡെസ്ക്

ലക്നൗ:  ഉത്തര്‍പ്രദേശില്‍ ശ്മശാനങ്ങള്‍ കേന്ദ്രീകരിച്ച് വസ്ത്രങ്ങള്‍ മോഷ്ടിച്ചിരുന്ന ഏഴംഗസംഘം പിടിയില്‍. മൃതശരീരം മൂടാന്‍ ഉപയോഗിക്കുന്ന തുണി, മൃതശരീരത്തെ ധരിപ്പിക്കുന്ന വസ്ത്രങ്ങള്‍, മറ്റു വസ്തുക്കള്‍ എന്നിവയാണ് ഈ സംഘം പ്രധാനമായും മോഷ്ടിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. നന്നായി അലക്കിയെടുത്ത ശേഷം ഇസ്തിരിയിട്ട് ഗ്വാളിയറിലെ ഒരു കമ്പനിയുടെ ലേബലില്‍ വില്‍പ്പനക്കെത്തിക്കുകയാണ് സംഘം ചെയ്തിരുന്നത്.

ഭാഗ്പതിലാണ് സംഭവം. പുതപ്പുകള്‍, സാരികള്‍, മറ്റു വസ്ത്രങ്ങള്‍ എന്നിവയാണ് പ്രധാന മോഷണവസ്തുക്കളെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചതായി പൊലീസ് പറയുന്നു. സംഘത്തിന്റെ പക്കല്‍ നിന്ന് 520 പുതപ്പുകള്‍, 127 കുര്‍ത്തകള്‍, 52 സാരികള്‍, മറ്റു വസ്ത്രങ്ങള്‍ എന്നിവ കണ്ടെടുത്തതായി സര്‍ക്കിള്‍ ഓഫീസറായ അലോക് സിങ് അറിയിച്ചു. 

പ്രദേശത്തിലെ ചില വസ്ത്രവ്യാപാരികള്‍ക്ക് സംഘവുമായി വില്‍പനകരാറുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വസ്ത്രങ്ങള്‍ എത്തിച്ചു നല്‍കാന്‍ സംഘത്തിലെ അംഗങ്ങള്‍ക്ക് ദിവസേന മുന്നൂറ് രൂപ വീതം വ്യാപാരികള്‍ നല്‍കിയിരുന്നതായി പോലീസ് അറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറ; ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 33 ലക്ഷം രൂപയുടെ സ്വർണം; രണ്ടുപേർ പിടിയിൽ

മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 94 മണ്ഡലങ്ങൾ വിധിയെഴുതും; നിരവധി പ്രമുഖർക്ക് നിർണായകം

ലഖ്‌നൗവിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ ജയം; രാജസ്ഥാനെ പിന്നിലാക്കി ഒന്നാമത്

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം