ദേശീയം

ഛോട്ടാ രാജന്‍ കോവിഡ് മുക്തന്‍; ആശുപത്രി വിട്ടു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അധോലോക കുറ്റവാളി ഛോട്ടാ രാജന്‍ കോവിഡ് മുക്തനായി. എയിംസില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ഛോട്ടാ രാജന്‍ അസുഖം മാറി ആശുപത്രി വിട്ടു. പരിശോധനാ ഫലം പോസിറ്റീവായി ആരോഗ്യ നില വഷളാവുകയും ചെയ്തതിനെ തുടര്‍ന്ന് ഏപ്രില്‍ 25നാണ് ഛോട്ടാ രാജനെ എയിംസില്‍ പ്രവേശിപ്പിച്ചത്. 

2015ല്‍ ഇന്തോനേഷ്യയില്‍ നിന്ന് പിടികൂടിയ ഛോട്ടാ രാജന്‍ തീഹാര്‍ ജയിലില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് കോവിഡ് ബാധിച്ചത്. 

നേരത്തെ കോവിഡ് ബാധിച്ച് ഛോട്ടാ രാജന്‍ മരിച്ചതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം നിഷേധിച്ച് എയിംസ് അധികൃതര്‍ തന്നെ രംഗത്ത് വന്നു. രാജന്‍ മരിച്ചിട്ടില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും എയിംസ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. 

70 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഛോട്ടാ രാജന്‍. തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. മഹാരാഷ്ട്രയില്‍ കുറ്റകൃത്യങ്ങളിലൂടെയാണ് ഛോട്ടാ രാജന്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത