ദേശീയം

രാഹുലിന്റെയും പ്രിയങ്കയുടെയും പ്രസവമെടുത്ത ഡോക്ടര്‍ കോവിഡ് ബാധിച്ച് മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഗംഗറാം ഹോസ്പിറ്റലിലെ പ്രമുഖ ഗൈനക്കോളജിസ്റ്റ് എസ്‌കെ ഭണ്ഡാരി കോവിഡ് ബാധിച്ച് മരിച്ചു. 86 വയസായിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും പ്രസവമെടുത്തത് ഈ ഡോക്ടറായിരുന്നു.

രണ്ടാഴ്ച മുന്‍പാണ്‌ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഭണ്ഡാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വ്യാഴാഴ്ച ഇവര്‍ മരണത്തിന് കീഴടങ്ങിയതായി ആശുപത്രി ചെയര്‍മാന്‍ എസ് റാണ പറഞ്ഞു.

കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകളും ഇവര്‍ സ്വകരിച്ചിരുന്നു. ഇവരുടെ ഭര്‍ത്തവായ 97കാരന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കോവിഡ് ബാധിച്ച് ഐസിയുവിലാണ്. ഭാര്യമരിച്ച വിവരം ഇദ്ദേഹത്തെ അറിയിച്ചിട്ടില്ലെന്ന് ഡോക്ടര്‍ പറഞ്ഞു.

ഡോക്ടറുടെ മരണത്തില്‍ പ്രിയങ്കയും രാഹുലും അനുശോചനം രേഖപ്പെടുത്തി.  'എന്റെയും എന്റെ മക്കളുടെയും പ്രസവമെടുത്തത് ഈ ഡോക്ടറാണ്. ആരോഗ്യരംഗത്തെ ലീഡറെയാണ് നഷ്ടമായത്'- പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. 58 വര്‍ഷമായി ഗംഗറാം ആശുപത്രിയില്‍ ഡോക്ടറായി സേവനം അനുഷ്ടിച്ചിട്ടുണ്ട്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്

കുട്ടികളുടെ സ്വകാര്യത; കുവൈറ്റില്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്, ലംഘിച്ചാല്‍ കര്‍ശന ശിക്ഷ

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു