ദേശീയം

മഹാരാഷ്ട്രയില്‍ ആശ്വാസം; ആശങ്കയൊഴിയാതെ കര്‍ണാടക, തമിഴ്‌നാട്; സംസ്ഥാനങ്ങളിലെ കോവിഡ് കണക്കുകള്‍

സമകാലിക മലയാളം ഡെസ്ക്

ബം​ഗളൂരു: കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. അതേസമയം മഹാരാഷ്ട്രയില്‍ ആശ്വാസം. പ്രതിദിന രോഗികളുടെ എണ്ണം ഇന്ന് മുപ്പതിനായിരത്തില്‍ താഴെയെത്തി. 

കര്‍ണാടകയില്‍ ഇന്ന് 38,603 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 34,635 പേര്‍ക്കാണ് ഇന്ന് രോഗ മുക്തി. 476 പേര്‍ മരിച്ചു. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 22,42,065. ആകെ രോഗ മുക്തി 16,16,092. ആകെ മരണം 22,313. നിലവില്‍ 6,03,639 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 

തമിഴ്‌നാട്ടില്‍ ഇന്ന് 33,075 പേര്‍ക്കാണ് രോഗം. 20,486 പേര്‍ക്കാണ് രോഗ മുക്തി. 335 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 16,31,291. ആകെ രോഗ മുക്തി 13,81,690. ആകെ മരണം 18,005. നിലവില്‍ 2,31,596 ആക്ടീവ് കേസുകള്‍. 

മഹാരാഷ്ട്രയില്‍ ഇന്ന് 26,616 പേര്‍ക്കാണ് പുതിയതായി രോഗം ബാധിച്ചത്. രോഗികളേക്കാള്‍ രോഗ മുക്തരുടെ എണ്ണത്തില്‍ നല്ല വര്‍ധനവുണ്ട്. ഇന്ന് 48,211 പേര്‍ക്കാണ് രോഗ മുക്തി. 516 മരണം. ആകെ കേസുകള്‍ 54,05,068. ആകെ മരണം 82,486. ഇതുവരെ രോഗ മുക്തി 48,74,582. നിലവില്‍ 4,45,495 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

150 മത്സര ജയങ്ങളില്‍ ഭാഗമായി; വീണ്ടും റെക്കോര്‍ഡുമായി ധോനി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു