ദേശീയം

9 വര്‍ഷത്തെ കാത്തിരിപ്പ്; കുഞ്ഞ് പിറന്നു; അച്ഛനും അമ്മയും കോവിഡ് ബാധിച്ച് മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്നതിനിടെ രാജ്യത്ത് നിരവധിപേര്‍ക്കാണ് ഉറ്റവരെ നഷ്ടമായത്. മാതാപിതാക്കളെ നഷ്ടപ്പെടുന്ന കുട്ടികളുടെ എണ്ണവും കൂടുകയാണ്. കര്‍ണാടകയിലെ മാണ്ഡ്യയില്‍ അച്ഛനും അമ്മയും വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതോടെ പത്ത് ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് അനാഥയായി.

9 വര്‍ഷത്തെ കാത്തിരിപ്പിനും പ്രാര്‍ത്ഥനയ്ക്കും ശേഷമാണ് മാതാപിതാക്കളായ മമ്തയ്ക്കും നഞ്ചേന്ദുഗൗഡയ്ക്കും കുഞ്ഞുപിറന്നത്. നിര്‍ഭാഗ്യവശാല്‍ അഞ്ച് ദിവസം മുന്‍പാണ് കുഞ്ഞിന്റെ പിതാവ് കോവിഡ് ബാധിച്ച് മരിച്ചത്. അമ്മ കുഞ്ഞ് പിറന്ന് അഞ്ചാം ദിവസം വൈറസ് ബാധിച്ച് മരിച്ചു. 

നവജാത ശിശുവിന് കോവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും വളരെ വേഗം തന്നെ രോഗമുക്തി നേടി. ഇപ്പോള്‍ മാണ്ഡ്യ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കുഞ്ഞിനെ ഏറ്റെടുക്കാമെന്ന് മമ്തയുടെ സഹാദരന്‍ അറിയിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര