ദേശീയം

ഹിമാചലില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്നു; നാല് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

ഷിംല: ഹിമാചല്‍ പ്രദേശില്‍  നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് നാല് തൊഴിലാളികള്‍ മരിച്ചു. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. അത്യാഹിതം നടക്കുമ്പോള്‍ ആറ് പേരായിരുന്നു തുരങ്കത്തില്‍ ജോലി ചെയ്തിരുന്നത്. ഇതില്‍ ഒരാള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

കുളു ജില്ലയിലെ ഗര്‍സ ഭുന്ദറിന് സമീപം പഞ്ച നല്ലയിലാണ് വെള്ളിയാഴ്ച അപകടമുണ്ടായത്. എന്‍എച്ച്പിസിയുടെ ഹൈഡ്രോ പവര്‍ പ്രൊജക്ടുമായി ബന്ധപ്പെട്ടാണ് തുരങ്കം നിര്‍മിക്കുന്നത്. 

കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് എന്‍എച്ച്പിസി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍