ദേശീയം

'വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ മോദി വേണ്ട'; ചിത്രം മാറ്റി രണ്ട് സംസ്ഥാനങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി മുഖ്യമന്ത്രിമാരുടെ ചിത്രം സ്ഥാപിച്ച് ജാര്‍ഖണ്ഡും ഛത്തീസ്ഗഡും. രണ്ട് ദിവസം മുന്‍പ് തന്നെ ഛത്തിസ്ഗഡ് മോദിയുടെ ചിത്രം സര്‍ട്ടിഫിക്കറ്റില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ജാര്‍ഖണ്ഡും അതേ പാത പിന്തുടരുന്നത്. സംസ്ഥാനം പണം നല്‍കി വാക്‌സിന്‍ വാങ്ങുന്നത് കൊണ്ട് അതാത് മുഖ്യമന്ത്രിമാരുട ചിത്രം സര്‍ട്ടിഫിക്കറ്റില്‍ വയ്ക്കാനാണ് ബിജെപി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന ഈ സംസ്ഥാനങ്ങളുടെ തീരുമാനം.

'ഇതിലിപ്പോള്‍ വലിയ പ്രശ്‌നമൊന്നുമില്ല. കേന്ദ്രസര്‍ക്കാര്‍ പണം നല്‍കി വാങ്ങി നല്‍കുന്ന വാക്‌സിനില്‍ പ്രധാനമന്ത്രിയുടെ ചിത്രം വയ്‌ച്ചോട്ടെ. ഇപ്പോള്‍ സംസ്ഥാനം പണം കൊടുത്ത് വാക്‌സിന്‍വാങ്ങിക്കുമ്പോള്‍ അതില്‍ മുഖ്യമന്ത്രിയുടെ ചിത്രം വയ്ക്കും. വാക്‌സിന്‍ വാങ്ങിക്കേണ്ട വലിയ സാമ്പത്തിക ബാധ്യത കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന്റെ തലയില്‍ വയ്ക്കുമ്പോള്‍ അതില്‍ മുഖ്യമന്ത്രിമാരുടെ ചിത്രം എന്തുകൊണ്ട് വയ്ച്ചുകൂട? ആ അവകാശം സംസ്ഥാനങ്ങള്‍ക്കില്ലേ? എന്തിന് അതില്‍ മോദിയുടെ ചിത്രം വയ്ക്കണം?' ഛത്തിസ്ഗഡ് ആരോഗ്യമന്ത്രി ടി.എസ് സിങ് ഡിയോ ചോദിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി