ദേശീയം

കോവിഡ് മരണവും കുറയുന്നു, ഇന്നലെ നാലായിരത്തിന് താഴെ; രോഗികള്‍ 2,40,842

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത്  2,40,842 പേര്‍ക്ക്. 3,55,102 പേര്‍ ഈ സമയത്തിനിടെ രോഗമുക്തി നേടി.  3,741 പേരാണ് ഇന്നലെ കോവിഡ് മൂലം മരിച്ചത്.

ഇന്ത്യയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം  2,65,30,132 ആയി. ഇതില്‍ 2,34,25,467 പേര്‍ രോഗമുക്തി നേടി. വൈറസ് ബാധ മൂലം മരിച്ചത് 2,99,266 പേരാണ്. നിലവില്‍  28,05,399  പേരാണ് ചികിത്സയിലുള്ളത്.

ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് 19,50,04,184 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

തമിഴ്‌നാട്ടില്‍ ഇന്നലെ 35,873 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. 25,776 പേര്‍ക്കാണ് രോഗ മുക്തി. 448 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗികളുടെ എണ്ണം 18,06,861 ആയി. ആകെ രോഗ മുക്തി 15,02,861. ആകെ മരണം 20,046. നിലവില്‍ 2,84,278 പേരാണ് ചികിത്സയിലുള്ളത്.

കര്‍ണാടകയില്‍ ഇന്നലെ 31,183 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗികളേക്കാള്‍ ഇരട്ടിയിലധികമാണ് ഇന്ന് രോഗ മുക്തര്‍. 61,766 പേര്‍ക്കാണ് ഇന്ന് രോഗ മുക്തി. 451 പേരാണ് ഇന്ന് മരിച്ചത്. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം ഇതോടെ 23,98,925 ആയി. ആകെ രോഗ മുക്തി 18,91,042. ആകെ മരണം 24,658. നിലവില്‍ 4,83,204 പേര്‍ ചികിത്സയില്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ