ദേശീയം

കോവിഡ് രണ്ടാം തരംഗത്തിന് കാരണം ദേവിയുടെ 'കോപം'; പ്രീതിപ്പെടുത്താന്‍ നൂറുകണക്കിന് വിശ്വാസികള്‍ ക്ഷേത്രത്തില്‍ 

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് വിശ്വാസികള്‍ ക്ഷേത്രത്തില്‍ തടിച്ചുകൂടി. ദേവിയെ പ്രീതിപ്പെടുത്താന്‍ എന്ന പേരില്‍ ക്ഷേത്രത്തില്‍ നടത്തിയ ചടങ്ങിലാണ് നാട്ടുകാര്‍ കൂട്ടത്തോടെ എത്തിയത്. കോവിഡ് രണ്ടാം തരംഗത്തിന് കാരണം ദേവിയുടെ കോപമാണ് എന്നാണ് ഇവരുടെ വിശ്വാസം. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘാടകര്‍ക്കെതിരെ കേസെടുത്തു.

കിഴക്കന്‍ ഗോദാവരി ജില്ലയിലെ ഗോകുലമ്മ തളി ക്ഷേത്രത്തിലാണ് സംഭവം. കോവിഡ് രണ്ടാം തരംഗത്തില്‍ ഗ്രാമത്തിലെ നിരവധിപ്പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ദേവിയുടെ കോപമാണ് ഇതിന് കാരണമെന്നാണ് നാട്ടുകാരുടെ വിശ്വാസമെന്ന് കിഴക്കന്‍ ഗോദാവരി എസ്പി നയീം അസിം പറയുന്നു. അതിനാല്‍ ദേവിയെ പ്രീതിപ്പെടുത്താനാണ് അവര്‍ ചടങ്ങ് നടത്തിയതെന്നും നയിം അസിം പറയുന്നു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആന്ധ്രാപ്രദേശില്‍ ലോക്ക്ഡൗണ്‍ പുരോഗമിക്കുകയാണ്. അതിനിടെയാണ് ക്ഷേത്രത്തിലെ ആള്‍ക്കൂട്ടം. പലരും മാസ്‌ക് പോലും ധരിച്ചിട്ടില്ല. സാമൂഹിക അകലം പാലിക്കാതെ ആളുകള്‍ തടിച്ചുകൂടി നില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

സംഭവം അറിഞ്ഞ് പൊലീസ് ഉടന്‍ തന്നെ സ്ഥലത്തെത്തി. കൂട്ടം കൂടി നിന്ന വിശ്വാസികളെ പൊലീസ് പിരിച്ചുവിട്ടു.  ചടങ്ങ് സംഘടിപ്പിച്ച സംഘാടകരെ കസ്റ്റഡിയിലെടുക്കുകയും ഇവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തതായി നയിം അസിം പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ